newsroom@amcainnews.com

കീടങ്ങളുടെ ശല്യം; വിക്ടോറിയ പാർക്കിലെ ഫസ്റ്റ് സ്ട്രീറ്റ് മാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ആൽബർട്ട ഹെൽത്ത് സർവീസസ്

കീടങ്ങളുടെ ശല്യം കണ്ടെത്തിയതിനെത്തുടർന്ന് കൽഗറിയിലെ ഒരു പ്രമുഖ ഫുഡ് ഹാൾ താൽക്കാലികമായി അടച്ചുപൂട്ടാൻ ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) ഉത്തരവിട്ടു. വിക്ടോറിയ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഫസ്റ്റ് സ്ട്രീറ്റ് മാർക്കറ്റ് ആണ് അടച്ചുപൂട്ടിയത്. നവംബർ 28 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നതായി AHS പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മാർക്കറ്റിലെ എല്ലാ വെണ്ടർമാർക്കും ഈ അടച്ചുപൂട്ടൽ ഉത്തരവ് ബാധകമാണ്.

മാർക്കറ്റിൽ കീടങ്ങളുടെ ശല്യം കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടിയെന്ന് ഫസ്റ്റ് സ്ട്രീറ്റ് മാർക്കറ്റ് വക്താവ് അറിയിച്ചു. AHS ഉത്തരവ് പിൻവലിക്കുന്നത് വരെ അടച്ചുപൂട്ടൽ തുടരും. മാർക്കറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട് എന്ന് ഫസ്റ്റ് സ്ട്രീറ്റ് മാർക്കറ്റിൻ്റെ പ്രസ്താവനയിൽ പറയുന്നു. പരിശോധനകൾക്കും തുടർനടപടികൾക്കും ശേഷം സുരക്ഷിതമാണെന്ന് AHS സ്ഥിരീകരിച്ചാൽ മാത്രമെ തങ്ങൾ വീണ്ടും തുറക്കുകയുള്ളൂ എന്നും അറിയിപ്പിലുണ്ട്.

ഒന്നിലധികം വിൽപ്പനക്കാരുള്ള ഒരു ഫുഡ് മാർക്കറ്റിൽ, ഒരു വിൽപ്പനക്കാരൻ്റെ പ്രവർത്തനങ്ങളിലെ പ്രശ്‌നങ്ങൾ മറ്റുള്ളവരെയും പെട്ടെന്ന് ബാധിച്ചേക്കാം. അതിനാൽ ജാഗ്രത അത്യന്താപേക്ഷിതമാണെന്ന് ഫുഡ് മാർക്കറ്റിൽ പിസ്സ വിൽക്കുന്ന സ്ഥാപനമായ ‘ആക്ച്വലി പ്രെറ്റി ഗുഡിൻ്റെ ജനറൽ മാനേജർ ക്രിസ് ഗേൽ വ്യക്തമാക്കി.

You might also like

എയർഡ്രിയിലും കോക്രെയിനിലും മോഷണം; കറുത്ത ടൊയോട്ട കാറിൽ എത്തിയവരെ തിരഞ്ഞ് പോലീസ്; സഹായം തേടി ആർസിഎംപി

അരനൂറ്റാണ്ടിനുശേഷം ചന്ദ്രനെ ചുറ്റി മനുഷ്യൻ മടങ്ങിയെത്തി; ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പസഫിക്കിൽ ഇറങ്ങി

ചൈനീസ് ആകാശത്ത് 40 ദിവസത്തെ അപ്രതീക്ഷിത വിലക്ക്; ആശങ്കയുമായി ലോകരാജ്യങ്ങൾ

കർഷകരെ പിഴിഞ്ഞ ജോൺ ഡിയറിന് തിരിച്ചടി; 820 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

യുദ്ധക്കുറ്റങ്ങളെ ഭയമില്ല; ഇറാന് നേരെ ബോംബാക്രമണ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

മിഡിൽ ഈസ്റ്റിൽ നയതന്ത്ര ചർച്ചകൾക്ക് തുടക്കം; ലബനനുമായി സംസാരിക്കാൻ നെതന്യാഹു; അമേരിക്കയും ഇറാനും പാകിസ്ഥാനിൽ കൂടിക്കാഴ്ച നടത്തും

Top Picks for You
Top Picks for You