ആൽബെർട്ട: ആൽബെർട്ടയ്ക്ക് മറ്റൊരു ഓട്ടോ ഇൻഷുറൻസ് കമ്പനിയെ കുടി നഷ്ടമാകും. CUMIS ജനറൽ ഇൻഷുറൻസ് കമ്പനി അടുത്ത വർഷത്തോടെ പ്രവിശ്യ വിടാൻ പദ്ധതിയിടുന്നതതോടെ ആണിത്. കോഓപ്പറേറ്റേഴ്സ് ജനറൽ ഇൻഷുറൻസിൻ്റെ അനുബന്ധ സ്ഥാപനമായ CUMIS 2026 ജനുവരി 1 മുതൽ ഓട്ടോ, ഹോം ഇൻഷുറൻസ് നൽകുന്നത് നിർത്തും. ആൽബെർട്ട വിപണി വിടാൻ അനിവാര്യമായ തീരുമാനം എടുക്കുകയാണെന്നാണ് CUMIS പ്രഖ്യാപിച്ചിരിക്കുന്നത്.
വർദ്ധിച്ചുവരുന്ന ഓട്ടോ ക്ലെയിമുകളുൾപ്പെടെ വിപണിയിലെ തുടർച്ചയായ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്ന് പ്രഖ്യാപനത്തിൽ പറയുന്നു. അടുത്ത വർഷം കമ്പനി ജനുവരി 1 മുതൽ ആൽബെർട്ടയിൽ ഓട്ടോ, ഹോം ഇൻഷുറൻസ് സേവനങ്ങൾ വാഗ്ദാനം ചെയ്യില്ല. നിലവിലുള്ള പോളിസി ഉടമകൾക്ക് 2026 ൽ അവരുടെ പോളിസികൾ കാലഹരണപ്പെടുന്നതുവരെ തുടർന്നും പരിരക്ഷ ലഭിക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആൽബെർട്ട വിട്ടുപോയ ഇൻഷുറൻസ് ദാതാക്കളുടെ നിരയിലെ ഏറ്റവും പുതിയതാണ് CUMIS ൻ്റെ വിടവാങ്ങൽ. 2023-ൽ സെനിത്ത് ഇൻഷുറൻസ് വിപണിയിൽ നിന്ന് പിന്മാറിയിരുന്നു.







