ആൽബർട്ട ബാറ്റിൽ റിവർ – ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 18-ന് നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ഹൗസ് ഓഫ് കോമൺസിൽ വീണ്ടും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയോടെ കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് ഈ റൈഡിങ്ങിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്. പൊളിയേവിന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഒരുക്കുന്നതിനായി, കൺസർവേറ്റീവ് എംപി ഡാമിയൻ കുറേക്ക് ആൽബർട്ടയിലെ ബാറ്റിൽ റിവർ–ക്രോഫൂട്ട് സീറ്റ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 20 വർഷമായി പൊളിയേവ് പ്രതിനിധീകരിച്ചിരുന്ന ഓട്ടവ കാൾട്ടൺ റൈഡിങ്ങിൽ അദ്ദേഹം, ലിബറൽ സ്ഥാനാർത്ഥിയായ ബ്രൂസ് ഫാൻജോയോട് നാലായിരത്തി മുന്നൂറിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. സ്വന്തം സീറ്റ് നഷ്ടപ്പെട്ടതോടെ പൊളിയേവ് നിലവിൽ പ്രതിപക്ഷ നേതാവല്ല.