തിരക്കേറിയ അവധിക്കാല സീസണിലെ വിമാന സർവീസുകൾക്ക് തിരിച്ചടിയായി ബുധനാഴ്ച മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് എയർ ട്രാൻസാറ്റ് പൈലറ്റുമാർ പ്രഖ്യാപിച്ചു. ഒരു വർഷത്തോളം കരാർ ചർച്ച നടത്തിയിട്ടും ശമ്പള വർധനയും തൊഴിൽ സാഹചര്യങ്ങളിലും കരാറിലെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് പൈലറ്റുമാരുടെ യൂണിയൻ (ALPA) 72 മണിക്കൂർ പണിമുടക്ക് മുന്നറിയിപ്പ് നൽകിയത്.
സമരം ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച മുതൽ വിമാനങ്ങൾ റദ്ദാക്കി തുടങ്ങുമെന്ന് ട്രാൻസാറ്റ് കമ്പനി വ്യക്തമാക്കി. അഞ്ച് വർഷത്തിനുള്ളിൽ 59% ശമ്പള വർധന ഉൾപ്പെടെയുള്ള വലിയ വാഗ്ദാനങ്ങൾ നൽകിയിട്ടും യൂണിയൻ നിരസിച്ചു. എന്നാൽ തൊഴിൽ സുരക്ഷിതത്വവും മെച്ചപ്പെട്ട ജീവിതനിലവാരവുമാണ് തങ്ങളുടെ ആവശ്യമെന്ന് യൂണിയൻ പറയുന്നു. ക്രിസ്മസിന് തൊട്ടുമുമ്പുള്ള ഈ സമരം, കമ്പനിയോടും ഉപയോക്താക്കളോടുമുള്ള അവഗണനയാണെന്ന് ട്രാൻസാറ്റ് മാനേജ്‌മെന്റ് വിമർശിച്ചു.







