newsroom@amcainnews.com

വരുമാനം കൂട്ടാൻ പുതിയ തന്ത്രങ്ങളുമായി ടാറ്റ; എയര്‍ ഇന്ത്യയുടെ വിമാനങ്ങളിൽ കൂടുതല്‍ പ്രീമിയം ക്യാബിനുകള്‍ സജ്ജമാക്കും

വിമാനങ്ങളില്‍ കൂടുതല്‍ പ്രീമിയം ക്യാബിനുകള്‍ സജ്ജമാക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ. വലിയ വിമാനങ്ങളില്‍ ഇത്തരം സീറ്റുകള്‍ കൂടുതലായി നല്‍കാനാണ് എയര്‍ ഇന്ത്യയുടെ നീക്കം. പ്രതിദിനം ഇത്തരത്തിലുള്ള ആയിരം പ്രീമിയം എക്കോണമി ക്ലാസുകള്‍ ഒരു ദിവസം നല്‍കാനാണ് ആലോചന. മഹാരാജ എയര്‍ബസ് എ 350 വിമാനങ്ങളില്‍ ഫസ്റ്റ് ക്ലാസ് സീറ്റുകളും അനുവദിക്കും. ഇത്തരം സീറ്റുകള്‍ ഉള്‍പ്പെടുത്തിയുള്ള സര്‍വീസുകള്‍ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ തുടങ്ങുമെന്ന് എഐ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ (സിസിഒ) നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

പ്രീമിയം ക്ലാസുകളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കുന്നത് കാരണമാണ് ഇത്തരം സീറ്റുകള്‍ സജ്ജീകരിക്കുന്നതിന് എയര്‍ ഇന്ത്യ തീരുമാനമെടുക്കാന്‍ കാരണം. പുതിയ ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ ന്യൂയോര്‍ക്ക്, ലണ്ടന്‍ പോലുള്ള സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. നിലവില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനങ്ങള്‍ ചിലതിന് ഫസ്റ്റ് ക്ലാസ് ക്യാബിന്‍ ഉണ്ട്. എന്നാല്‍ ആഗോളതലത്തിലുള്ള വമ്പന്‍ എയര്‍ലൈന്‍ നല്‍കുന്ന തരത്തിലുള്ള അത്രയും നിലവാരം എയര്‍ ഇന്ത്യയുടെ ഇത്തരം ക്യാബിനുകള്‍ക്ക് ഇല്ല.

2022 ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം എയര്‍ ഇന്ത്യയുടെ വരുമാനം 2.3 മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. ഏറ്റെടുത്ത് രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ 92 അധിക വിമാനങ്ങളാണ് എയര്‍ ഇന്ത്യ സര്‍വീസിനായി രംഗത്തിറക്കിയത്. സര്‍വീസ് നടത്താന്‍ സാധിക്കാതെ നിലത്തിറക്കിയ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ വീണ്ടും സര്‍വീസിന് ഇറക്കാനും ടാറ്റയ്ക്ക് സാധിച്ചു. 63 ദശലക്ഷം യാത്രക്കാരാണ് എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ ഇതിനകം യാത്ര ചെയ്തത്. രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തങ്ങളുടെ ലാഭക്ഷമതയിലും ചെലവ് ഘടനയിലും സമ്മര്‍ദ്ദം ചെലുത്തുന്നതായി നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. കമ്പനിയുടെ മിക്ക ചെലവുകളും ഡോളറിലാണ് എന്നതാണ് വിമാനകമ്പനികള്‍ക്ക് തിരിച്ചടിയാകുന്നത്.

You might also like

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

Top Picks for You
Top Picks for You