ആൽബെർട്ട: ആൽബെർട്ടയിലുള്ള 13 ഓളം കാസിനോകളിൽ ഇനി ഏത് സമയത്തും ഉപഭോക്താക്കൾക്ക് മദ്യം വിളമ്പാൻ അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് പ്രോഗ്രാം നിലവിൽ പ്രാവർത്തികമാക്കുന്നത്. ജൂലൈ 1 ന് ആരംഭിച്ച ട്രയൽ ആറ് മാസത്തേക്ക് നീണ്ടുനിൽക്കുമെന്ന് ആൽബെർട്ട ഗെയ്മിംഗ്, ലിക്വർ ആൻഡ് കനാബീസ്(എജിഎൽസി) മാധ്യമങ്ങളോട് പറഞ്ഞു. പൈലറ്റ് പദ്ധതി പ്രകാരം, കാസിനോകൾക്കും റേസിംഗ് എന്റർടെയ്ൻമെന്റ് സെന്ററുകൾക്കും അവരുടെ ഫെസിലിറ്റികളിലെ സ്ലോട്ട് പ്രവർത്തനങ്ങളുടെ സമയത്തിന് അനുസൃതമായി ലിക്വർ സർവീസ് സമയം നീട്ടാൻ അനുവാദമുണ്ടാകും. അതായത് 24 മണിക്കൂറും സ്ലോട്ടുകൾ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്ക് 24 മണിക്കൂറും മദ്യം വിളമ്പാൻ സാധിക്കും.
അതേസമയം, കേന്ദ്രങ്ങളുടെ നടത്തിപ്പുകാരുടെ സുരക്ഷ ഉറപ്പാക്കാൻ നിരവധി നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എജിഎൽസി അറിയിച്ചു. ഗെയ്മിംഗ് ആക്ടിവിറ്റികൾ ഉൾപ്പെടുന്ന മേഖലകളിലേക്ക് ലിക്വർ സർവീസ് പരിമിതപ്പെടുത്തുക, അർധരാത്രി മുതൽ രാവിലെ 9 മണി വരെയുള്ള പ്രവർത്തനങ്ങളുടെ രേഖകൾ സൂക്ഷിക്കുക, ദീർഘിപ്പിച്ച സമയങ്ങളിൽ വിൽപ്പന അനുവദിക്കാതിരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡ്രിങ്കിംഗ്, ഗ്യാമ്പ്‌ളിംഗ് നയങ്ങൾ പാലിക്കാൻ ഓപ്പറേറ്റർമാർ ബാധ്യസ്ഥരാണെന്നും അധികൃതർ അറിയിക്കുന്നു. ProServe, ProTect, DealUsIn സർട്ടിഫിക്കേഷനുകൾ ഉള്ള ജീവനക്കാർ ഈ സമയങ്ങളിൽ സ്ഥലത്ത് ഉണ്ടായിരിക്കണമെന്നും നിയമത്തിൽ അനുശാസിക്കുന്നു.
ആൽബെർട്ടയിലെ ലൈസൻസുള്ള എയർപോർട്ട് റെസ്‌റ്റോറന്റുകളിലും ലോഞ്ചുകളിലും 24 മണിക്കൂറും ലിക്വർ സർവീസ് അനുവദിക്കുന്നുണ്ട്.
പ്രവിശ്യയിൽ 24 മണിക്കൂറും മദ്യം വിളമ്പാൻ അനുവാദം നൽകിയിരിക്കുന്ന കാസിനോകൾ: PURE Casino Calgary, Deerfoot Inn & Casino Calgary, Ace Casino Blackfoot Calgary, Ace Casinos Airport Calgary, Grey Eagle Casino Calgary area, PURE Casino Lethbridge, Cash Casino Red Deer, River Cree Edmonton area, PURE Casino Edmonton, PURE Casino Yellowhead Edmonton, Century Casino Edmonton, Great Northern Casino Grande Prairie, and Rivers Casino Fort McMurray.







