newsroom@amcainnews.com

ആർട്ടിക്ക് പ്രദേശത്തെ ശീത സ്ഫോടനം: ജനുവരി രണ്ടാം പകുതി വരെ കാനഡയെയും യുഎസിനെയും ബാധിക്കുമെന്ന് കാലാവസ്ഥ പ്രവചനം

ർട്ടിക്ക് പ്രദേശത്തെ ശീത സ്ഫോടനം ജനുവരി രണ്ടാം പകുതി വരെ കാനഡയെയും യുഎസിനെയും ബാധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പോളാർ വോർട്ടക്‌സിലുണ്ടാകുന്ന മാറ്റങ്ങൾ അതിശൈത്യാവസ്ഥ സൃഷ്ടിക്കും. കാനഡയിലും അമേരിക്കയിലും ജനുവരി പകുതിയോടെ ശൈത്യം കനക്കും. യൂറോപ്പിൽ കഠിനമായ ശൈത്യം തുടർന്നേക്കുമെന്നുമാണ് റിപ്പോർട്ട്.

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ സാധാരണയേക്കാൾ 30 മുതൽ 40 ഡിഗ്രി വരെ കുറഞ്ഞ താപനില രേഖപ്പെടുത്തിയേക്കാം. തണുത്തുറഞ്ഞ ആർട്ടിക് കോൾഡ് പൂൾ ആദ്യം കാനഡയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും തീവ്രമാകുകയും, വാരാന്ത്യത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് വ്യാപിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നത്.

അതികഠിനമായ തണുപ്പും ഒപ്പം റെക്കോർഡ് താഴ്ന്ന താപനിലയും പ്രവചിക്കപ്പെടുന്നു. ശീതകാല കൊടുങ്കാറ്റുകൾക്ക് ശേഷം അടുത്തിടെ യുഎസിലെസ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാൽ, അടുത്ത ആഴ്ച അവസാനത്തോടെയും, ജനുവരി രണ്ടാം പകുതിയോടെയും കാനഡയിലും അമേരിക്കയിലും ഉടനീളം തണുത്ത ആർട്ടിക് സ്ഫോടനങ്ങളാണ് പ്രവചിക്കപ്പെടുന്നത്.

You might also like

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

Top Picks for You
Top Picks for You