newsroom@amcainnews.com

ലിയോ പതിനാലാമന്‍ മാര്‍പാപ്പായുടെ സ്ഥാനാരോഹണം മെയ് 18 ന്

വത്തിക്കാന്‍ സിറ്റി : ലിയോ പതിനാലാമന്‍ മാര്‍പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കും. പാപ്പയുടെ കാര്‍മ്മികത്വത്തില്‍ ഇന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കുര്‍ബാന നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്ലറയിലെത്തി ലിയോ പതിനാലാമന്‍ പ്രാര്‍ത്ഥിച്ചു. മുന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടരുമെന്നും പുതിയ പോപ്പ് വ്യക്തമാക്കി.

മാര്‍പാപ്പയുടെ ഔദ്യോഗിക വസതിയില്‍ തന്നെ ലിയോ പതിനാലാമന്‍ താമസിക്കുമെന്നാണ് സൂചന. ഇന്നലെ കര്‍ദ്ദിനാളന്മാരുമായി കൂടിക്കാഴ്ച നടത്തിയ മാര്‍പ്പാപ്പ നാളെ ആദ്യമായി മദ്ധ്യാഹ്ന പ്രാര്‍ത്ഥന നയിക്കും. സ്ഥാനാരോഹണത്തിന് മുന്‍പ് തന്നെ അദ്ദേഹം കൂടിക്കാഴ്ചകള്‍ ആരംഭിക്കും. നാളെ മാധ്യമപ്രവര്‍ത്തകരുമായും പതിനാറാം തീയതി നയതന്ത്ര പ്രതിനിധികളുടെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും. 21ന് അദ്ദേഹം വിശ്വാസികളെയും കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

You might also like

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

Top Picks for You
Top Picks for You