newsroom@amcainnews.com

ഇന്ത്യാ-പാക്ക് സംഘർഷം: യാത്രാ മുന്നറിയിപ്പ് നൽകി ഫെഡറൽ സർക്കാർ; ഇരുരാജ്യങ്ങളിലുമുള്ള കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം

ഒട്ടാവ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് കനേഡിയൻ പൗരന്മാർക്ക് ഫെഡറൽ സർക്കാർ യാത്രാ മുന്നറിയിപ്പ് നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നടപടികളും പ്രാദേശിക സംഘർഷവും രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷ അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. ഇരുരാജ്യങ്ങളിലുമുള്ള കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

പാക്കിസ്ഥാനിൽ പ്രവചനാതീതമായ അപകടങ്ങളാണ് നിലനിൽക്കുന്നത്. തീവ്രവാദ ഭീഷണി, ആഭ്യന്തര കലാപം, വിഭാഗീയ അക്രമം, തട്ടിക്കൊണ്ടുപോകൽ എന്നിവ നിലനിൽക്കുന്നതിനാൽ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ജമ്മുകശ്മീരിലെ കേന്ദ്രഭരണ പ്രദേശത്തേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്നാണ് നിർദ്ദേശം. കൂടാതെ, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയുടെ 10 കിലോമീറ്ററിനുള്ളിൽ എല്ലാ യാത്രകളും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

You might also like

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

Top Picks for You
Top Picks for You