newsroom@amcainnews.com

മാര്‍ക്ക് കാര്‍ണി മന്ത്രിസഭ ചൊവ്വാഴ്ച അധികാരമേല്‍ക്കും

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ പുതിയ മന്ത്രിസഭ ചൊവ്വാഴ്ച അധികാരമേല്‍ക്കും. റീഡോ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനും രാജ്യത്തെ പ്രധാന വിഷയങ്ങളില്‍ നേതൃത്വം നല്‍കാനും തിരഞ്ഞെടുത്ത മന്ത്രിമാരെ കാര്‍ണി അന്ന് പ്രഖ്യാപിക്കും.

പുതിയ മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് നിശ്ചയിച്ച അംഗങ്ങളെ കൂടാതെ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തുമോ എന്ന കാര്യം വ്യക്തമല്ല.

റീഡോ കോട്ടേജിന് സമീപമുള്ള റീഡോ ഹാള്‍ ബോള്‍റൂമില്‍ രാവിലെ 10:30നാണ് ചടങ്ങ്. ലിബറല്‍ പാര്‍ട്ടിയിലെ പുതുമുഖങ്ങള്‍ക്കും കാര്‍ണി പുതുതായി കൊണ്ടുവന്ന പ്രമുഖര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കുമോ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നു. ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയിലെ അംഗങ്ങളെ നിലനിര്‍ത്തുമോ എന്നതും, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കാന്‍ പോയ പ്രധാന സംഘത്തെ അതേ സ്ഥാനങ്ങളില്‍ നിലനിര്‍ത്തുമോ എന്നതും വ്യക്തമല്ല.

കാര്യക്ഷമവും ലക്ഷ്യബോധമുള്ളതുമായ ഒരു മന്ത്രിസഭയായിരിക്കും തന്റേതെന്ന് കഴിഞ്ഞയാഴ്ച ഓട്ടവയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ
മാര്‍ക്ക് കാര്‍ണി വ്യക്തമാക്കിയിരുന്നു.പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം, പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് മുന്‍പായി സ്റ്റാഫിനെ നിയമിക്കാനും പ്രധാന കാര്യങ്ങള്‍ പഠിക്കാനും അവര്‍ക്ക് രണ്ടാഴ്ചസമയംലഭിക്കും.

You might also like

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

Top Picks for You
Top Picks for You