newsroom@amcainnews.com

വിഘടനവാദത്തെ അനുകൂലിച്ച് ആല്‍ബര്‍ട്ട നിവാസികള്‍

ആല്‍ബര്‍ട്ട കാനഡയില്‍ നിന്നും വേര്‍പിരിയുന്നതിനെ അനുകൂലിക്കുന്ന പ്രവിശ്യാനിവാസികളുടെ എണ്ണം വര്‍ധിച്ചു വരുന്നതായി സര്‍വേ റിപ്പോര്‍ട്ട്. 36% പ്രവിശ്യനിവാസികള്‍ കാനഡ വിടാന്‍ വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായി ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പുതിയ സര്‍വേ കണ്ടെത്തി. യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വോട്ടര്‍മാരില്‍ 65% പേരും ഈ നീക്കത്തെ പിന്തുണയ്ക്കുന്നതായും സര്‍വേ പറയുന്നു. അതേസമയം 2026-ല്‍ ഒരു റഫറണ്ടം നടക്കുമെന്നും അത് ആല്‍ബര്‍ട്ടക്കാര്‍ക്കിടയില്‍ കടുത്ത ഭിന്നിപ്പുണ്ടാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകനായ ഡുവാന്‍ ബ്രാറ്റ് പ്രവചിക്കുന്നു. ഈ വിഷയം യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ വിള്ളല്‍ വീഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു. വിമതസ്വരം ഉയര്‍ത്തുന്നവര്‍ ഡോണള്‍ഡ് ട്രംപിന്റെ അമേരിക്കയില്‍ ചേരാന്‍ പോലും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തില്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് കാനഡയില്‍ നിന്ന് വേര്‍പിരിയുന്നത് ഉള്‍പ്പെടെ റഫറണ്ടം ആരംഭിക്കുന്നത് എളുപ്പമാക്കുന്ന ബില്‍ അവതരിപ്പിച്ചിരുന്നു. ഒരു റഫറണ്ടത്തിന് തുടക്കമിടുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥകളിലും പുതിയ ബില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഇതോടെ കഴിഞ്ഞ പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരില്‍ പത്ത് ശതമാനം പേരുടെ ഒപ്പ് ലഭിച്ചാല്‍ റഫറണ്ടത്തിനു തുടക്കമിടാം. നേരത്തെ ഒരു റഫറണ്ടം തുടങ്ങണമെങ്കില്‍ ആകെ വോട്ടര്‍മാരുടെ 20% പേരുടെ ഒപ്പ് ആവശ്യമായിരുന്നു. കൂടാതെ ഒപ്പുശേഖരണത്തിനുള്ള പരിധി 90 ദിവസത്തില്‍ നിന്നും 120 ദിവസമായി ദീര്‍ഘിപ്പിച്ചു.

You might also like

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

Top Picks for You
Top Picks for You