newsroom@amcainnews.com

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 36–ാമത് യൂത്ത്-ഫാമിലി കോൺഫറൻസ് ജൂലൈ 16 മുതൽ വാഷിങ്ടൻ ഡിസിയിൽ

വാഷിങ്ടൻ: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 36–ാമത് യൂത്ത്-ഫാമിലി കോൺഫറൻസ് ജൂലൈ 16 മുതൽ 19 വരെ വാഷിങ്ടൻ ഡിസിയിലെ ഹിൽട്ടൺ വാഷിങ്ടൻ ഡ്യൂ ലെസ് എയർപോർട്ട് ഹോട്ടലിൽ നടക്കും. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ കോൺഫറൻസിൽ പങ്കെടുക്കുമെന്നതാണ് ഇത്തവണത്തെ സവിശേഷത. ‘വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും. യോഹന്നാൻ 11- 40’ എന്നതാണ് ഈ വർഷത്തെ ഫാമിലി കോൺഫറൻസിന്റെ ചിന്താവിക്ഷയം.

ശ്രേഷ്ഠ ബാവാക്ക് പുറമേ, മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പൊലീത്താ (അങ്കമാലി ഭദ്രാസനത്തിലെ മുവാറ്റുപുഴ റീജൻ മെത്രാപ്പൊലീത്താ പാത്രിയാർക്കൽ വികാരി ഓഫ് യുകെ- അയർലൻഡ്), മോർ ജോസഫ് ബാലി (ആർച്ച് ബിഷപ്പ് ആൻഡ് പാത്രിയർക്കൽ അസിസ്റ്റന്റ്), ഫാ. എലീജാ എസ്തെഫാനോസ്, യൂത്ത് സ്പീക്കർ (കോപ്റ്റിക്ക് ചർച്ച്), ഡോ. സാറാ നൈററ് (ചരിത്രകാരി, സിറിയക്ക് ഓർത്തഡോക്സ് ചർച്ച് ഹിസ്റ്ററിയിൽ ഡോക്ടറേറ്റ് ഗവേഷക) എന്നിവരും വിശിഷ്ടാതിഥികളായെത്തും.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രപരമായ അവലോകനവും അപ്പോസ്തോലിക പിന്തുടർച്ചയും കൈവെയ്പ്പും എന്ന വിഷയത്തെ സംബന്ധിച്ചുള്ള പഠന ക്ലാസ്സുകളും പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.‌ കോൺഫറൻസിനോടനുബന്ധിച്ച് 2–ാമത് എക്സലൻസ് അവാർഡ് നിശയും സംഘടിപ്പിക്കുന്നുണ്ട്.

ഭദ്രാസനാധിപൻ യൽദൊ മോർ തീത്തോസ് മെത്രാപ്പൊലീത്തായുടെ സജീവ മേൽനോട്ടത്തിലും ഭദ്രാസന കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിലും മേളയുടെ വിജയകരമായ നടത്തിപ്പിനാവശ്യമായ ഒരുക്കങ്ങൾ പൂർത്തീകരിച്ചു വരുന്നതായി ജനറൽ കൺവീനർമാരായ ഫാ. ഡോ. ജെറി ജേക്കബ്, ജോജി കാവനാൽ എന്നിവർ അറിയിച്ചു.

പ്രവർത്തന കമ്മിറ്റി: കൺവീനർ ഫാ. ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി), ജോയിന്റ് കൺവീനർ ജോജി കാവനാൽ (ഭദ്രാസന ട്രഷറർ).
ഫിനാൻസ്: ജോജി കാവനാൽ, മാത്യൂസ് മഞ്ച, ജെനു മടത്തിൽ, ജെയിംസ് ജോർജ്.
ഫെസിലിറ്റീസ്: ഫാ. ജെറി ജേക്കബ്, ജോജി കാവനാൽ, മാത്യൂസ് മഞ്ച, വിപിൻ രാജ്, ജോബി മാത്യു.
പബ്ലിസിറ്റി: ഫാ. പോൾ തോട്ടക്കാട്ട്, ജോർജ് കറുത്തേടത്ത്, വിജോ കുര്യൻ തുടിയൻ
രജിസ്‌ട്രേഷൻ: ജോജി കാവനാൽ, വിപിൻ രാജ്, ജോബി മാത്യു, റിബ ജേക്കബ്.
പ്രിപ്പയറിംഗ് പ്രോഗ്രാം: ഫാ. പോൾ തോട്ടക്കാട്ട്, ജിമ്മി ജേക്കബ്.
ഫുഡ്, റിഫ്രഷ്‌മെന്റ്: കമാൻഡർ വർഗീസ് ചാമത്തിൽ, വിപിൻ രാജ്.
ട്രാൻസ്‌പോട്ടേഷൻ: മാത്യു മഞ്ച, ഫാ. ഷിറിൽ മത്തായി, ഫാ. അഭിലാഷ് ഏലിയാസ്.
ഹോളി കുർബാന: മാത്യൂസ് മഞ്ച, ഫാ. അഭിലാഷ് ഏലിയാസ്.
സ്റ്റേജ്: ഷോമി മാത്യു.
ടൈം മാനേജ്‌മെന്റ്: ഷോമി മാത്യു.
കോയർ: ഫാ. ഷിറിൽ മത്തായി.
കൾച്ചറൽ പ്രോഗ്രാം: ജോജി കാവനാൽ, വർഗീസ് പാലമലയിൽ, വൽസലൻ വർഗീസ്.
പ്രോസഷൻ: ഫാ. പി.സി. കുര്യാക്കോസ്.
ഫോട്ടോ: ഫാ. പി.സി. കുര്യാക്കോസ്.
സ്റ്റേജ് റക്കഗനേഷൻ: ജെനു മടത്തിൽ, ചെറിയാൻ ജേക്കബ്, ജിൻസ് മാത്യു.
ഔട്ട്‌ഡോർ സ്‌പോർട്ട്‌സ്: ഷോമി മാത്യു, ജിൻസ് മാത്യു.
സെക്യൂരിറ്റി: വർഗീസ് പാലമലയിൽ, ഷോമി മാത്യു.
മെഡിക്കൽ എമർജൻസി: മീന ജോയി, ജെയിംസ് ജോർജ്.
ഡെലിഗേറ്റ്‌സ് മീറ്റിംഗ്: ഫാ. മനു മാത്യു, കമാൻഡർ വർഗീസ് ചാമത്തിൽ, ലൈജു ജോർജ്.
ഓഡിയോ/വീഡിയോ/സ്‌റ്റേജ് ലൈറ്റിംഗ്: ഫാ. ജെറി ജേക്കബ്, ജോജി കാവനാൽ, ജെനു മടത്തിൽ.
സ്പിരിച്വൽ ഓർഗനൈസേഷൻ: ഷോമി മാത്യു.
സ്‌പോൺസർഷിപ്പ്: ജോജി കാവനാൽ.
ഏഷ്യാനെറ്റ് അവാർഡ്‌സ്: ഫാ. ജെറി ജേക്കബ്, ജോജി കാവനാൽ.
പ്രിന്റിംഗ്: ഫാ. ജെറി ജേക്കബ്, ജെനു മടത്തിൽ.
വിബിഎസ്: മീന ജോയി, സാറ പോൾ.

ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന കെട്ടിട സമുച്ചയം വിശാലമായ ഓഡിറ്റോറിയം, കോൺഫറൻസ് ഹാളുകൾ, പ്രൗഢഗംഭീരമായ വാഷിംഗ്ടൺ ഡിസിയുടെ ഹൃദയഭാഗത്ത് തന്നെ, കുടുംബമേളക്ക് അനുയോജ്യമായ വിവിധ ഘടകങ്ങളാൽ സമ്പന്നമായ ഒരിടമാണ് ഈ വർഷത്തെ ഫെസിലിറ്റിയെന്നതും എടുത്തുപറയത്തക്ക സവിശേഷതയാണ്. അമേരിക്കയിലും കാനഡയിലേയും വിവിധ ദേവാലയങ്ങളിൽ നിന്നുമായി നൂറുകണക്കിന് സഭാവിശ്വാസികൾ സംബന്ധിക്കുന്ന ഈ കുടുംബസംഗമം വൻ വിജയമാക്കുന്നതിന് വിപുലമായ ക്രമീികരണങ്ങളാണ് ഈ വർഷം ഒരുക്കുന്നതെന്നും, ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളിൽ നിന്നും ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്ന സഹകരണവും പിന്തുണയും വളരെയേറെ ആശാവാഹമാണെന്നും ജനറൽ കൺവീനർ ഫാ. ഡോ. ജെറി ജേക്കബ്, ജോയിന്റ് കൺവീനർ ജോജി കാവനാൽ എന്നിവർ പറഞ്ഞു.

You might also like
America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

യുഎസ് ഗ്രീന്‍ കാര്‍ഡ് വിലക്ക്: ഇന്ത്യന്‍ ഐടി കമ്പനികളുടെ അപേക്ഷകളില്‍ വന്‍ ഇടിവ്

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

Winnipeg Giant Tiger closure raises concerns over access to affordable groceries

വിനിപെഗിലെ ജയന്റ് ടൈഗർ സ്റ്റോറിന്റെ പൂട്ടൽ താങ്ങാനാവുന്ന വിലയിലുള്ള പലചരക്ക് സാധനങ്ങൾ ലഭിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു

Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

US Says Iran’s Nuclear Strength Has Been Crushed as War Nears End; Fuel Prices Could Tumble

യുദ്ധം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഇറാന്റെ ആണവശക്തി തകർക്കപ്പെട്ടതായി യു.എസ്; ഇന്ധനവില കുറഞ്ഞേക്കാം

Top Picks for You
Top Picks for You