newsroom@amcainnews.com

കാനഡ തിരഞ്ഞെടുപ്പ് 2025: ലിബറൽ പാർട്ടി അധികാരത്തിലേക്ക്

ഫെഡറൽ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഏകദേശം പൂർത്തിയായതോടെ മാർക്ക് കാർണി നേതൃത്വം നൽകുന്ന ലിബറൽ പാർട്ടി മറ്റൊരു ന്യൂനപക്ഷ സർക്കാരുമായി നാലാം തവണയും അധികാരം ഉറപ്പിച്ചു. എന്നാൽ, 343 സീറ്റുകളുള്ള ഹൗസ് ഓഫ് കോമൺസിൽ ലിബറലുകൾക്ക് ഭൂരിപക്ഷം നേടുന്നതിന് മൂന്ന് സീറ്റുകൾ കുറവാണ്. നിലവിൽ ലിബറലുകൾക്ക് 169, കൺസർവേറ്റീവിന് 144, ബ്ലോക്ക് കെബെക്കോയിസിന് 22, എൻഡിപിക്ക് ഏഴ്, ഗ്രീൻ പാർട്ടിക്ക് ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില. ചൊവ്വാഴ്ച രാവിലെ രാജ്യത്തുടനീളമുള്ള പ്രത്യേക ബാലറ്റുകൾ എണ്ണുന്നത് താൽക്കാലികമായി ഇലക്ഷൻസ് കാനഡ നിർത്തിവെച്ചിരുന്നെങ്കിലും രാവിലെ 9.30-ന് വോട്ടെണ്ണൽ വീണ്ടും ആരംഭിച്ചിരുന്നു.

അതേസമയം പ്രതിപക്ഷനേതാവും കൺസർവേറ്റീവ് പാർട്ടി ലീഡറുമായ പിയേർ പൊളിയേവ് കാൾട്ടൺ റൈഡിങ്ങിൽ ലിബറൽ സ്ഥാനാർത്ഥി ബ്രൂസ് ഫാൻജോയോട് പരാജയപ്പെട്ടു. ബ്രിട്ടിഷ് കൊളംബിയയിലെ ബേണബി സെൻട്രൽ റൈഡിങ്ങിൽ പരാജയപ്പെടുകയും ദേശീയതലത്തിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടുകയും ചെയ്തതോടെ ന്യൂ ഡമോക്രാറ്റിക് പാർട്ടി (എൻഡിപി) ലീഡർ ജഗ്മീത് സിങ് നേതൃസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇടക്കാല നേതാവിനെ തിരഞ്ഞെടുത്താൽ താൻ സ്ഥാനമൊഴിയുമെന്ന് ജഗ്മീത് അറിയിച്ചു. കഴിഞ്ഞ രണ്ടു ഫെഡറൽ തിരഞ്ഞെടുപ്പിലും കിങ് മേക്കർ സ്ഥാനം നിലനിർത്തിയ ജഗ്മീതും എൻഡിപിയും ഇത്തവണ പാടെ നിലംപൊത്തി. 25 സീറ്റുണ്ടായിരുന്ന പാർട്ടിക്ക് ഇക്കുറി രണ്ടക്കം തികയ്ക്കാനാകാത്ത അവസ്ഥയാണ്. ബേണബി റൈഡിങ്ങിലാകട്ടെ ലിബറൽ സ്ഥാനാർത്ഥി വേഡ് ചാങ്ങിനും കൺസർവേറ്റീവ് സ്ഥാനാർത്ഥി ജെയിംസ് യാനിനും പിന്നിലായാണ് ജഗ്മീത് സിങ്ങിന്‍റെ സ്ഥാനം

You might also like
Carney warned about economic coercion. Now Trump is testing the Canadian prime minister

ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ കാനഡ; ട്രംപിന്റെ തീരുവ ഭീഷണിയെ നേരിട്ട് മാർക്ക് കാർണി

India Press Club Dallas Chapter to launch its activities on August 23

ഇന്ത്യ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 23-ന്

വ്യാപാരയുദ്ധം: കരാറിന്‍റെ വിശദാംശങ്ങൾ പരസ്യമാക്കണമെന്ന് പിയേർ പൊളിയേവ്

ഒൻ്റാരിയോ തിരഞ്ഞെടുപ്പ് ചൂടിലേക്ക്: നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് 2 വരെ

Canada set to announce retaliatory tariffs as Trump tells its leaders to ‘fall in line’

കാനഡയ്‌ക്കെതിരെ ട്രംപിന്റെ താക്കീത്; തിരിച്ചടി തീരുവകൾ പ്രഖ്യാപിക്കാൻ കാനഡ ഒരുങ്ങുന്നു

Tribunal Issues Determination of Reasonable Indication of Injury—Wheat Gluten from Italy, Poland, and the United Kingdom

ഇറ്റലി, പോളണ്ട്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള ഗോതമ്പ് ഗ്ലൂട്ടൻ: ആഭ്യന്തര വ്യവസായത്തിന് ആഘാതമുണ്ടായതായി ട്രൈബ്യൂണലിന്റെ പ്രാഥമിക നിരീക്ഷണം

Top Picks for You
Top Picks for You