newsroom@amcainnews.com

കാനഡ തെരഞ്ഞെടുപ്പ്: പ്രചാരണത്തിന് പഞ്ചാബി ഉൾപ്പെടെയുള്ള വിവിധ വിദേശ ഭാഷകളിലുള്ള പരസ്യങ്ങളും

ഒട്ടാവ: തെരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ് കാനഡയിലെ പാർട്ടികൾ. പ്രചരണങ്ങളിലൂടെ വംശീയ വോട്ടുകൾ ഉൾപ്പെടെ പെട്ടിയിലാക്കാനാണ് ശ്രമം. പഞ്ചാബി ഉൾപ്പെടെയുള്ള വിവിധ വിദേശ ഭാഷകളിലാണ് വോട്ടഭ്യർത്ഥിച്ചുള്ള പരസ്യങ്ങൾ വിവിധ രാഷ്‌ട്രീയ പാർട്ടികൾ പുറത്തിറക്കിയിരിക്കുന്നത്. പാർട്ടികൾ ബഹുഭാഷാ, മൾട്ടി-പ്ലാറ്റ്‌ഫോം തന്ത്രങ്ങൾ ഉപയോഗിച്ച് ഇഷ്ടപ്പെട്ട ഭാഷകളിൽ, വോട്ടർമാരെ ആകർഷിക്കാൻ ശ്രമിക്കുകയാണ്.

ബ്രിട്ടീഷ് കൊളംബിയ, ഒൻ്റാരിയോയിലെ 905 ബെൽറ്റ് പോലുള്ള സമ്പന്ന പ്രദേശങ്ങളിലെ കമ്മ്യൂണിറ്റികളെയാണ് കൂടുതൽ ലക്ഷ്യമിടുന്നത്.
ഇതൊരു സവിശേഷമായ തെരഞ്ഞെടുപ്പാണ് എന്നും വളരെ കുറഞ്ഞ സമയപരിധിയും ഓൺലൈൻ പ്രചാരണങ്ങൾക്കായുള്ള ഭീമമായ ചെലവുമാണ് ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത എന്ന് EOK കൺസൾട്ട്‌സിൻ്റെ മാനേജിംഗ് പ്രിൻസിപ്പൽ ഹർനീത് സിംഗ് പറയുന്നു. സോഷ്യൽ മീഡിയ പരസ്യങ്ങൾക്കായി മാത്രം ഇതിനകം 5.6 മില്യൺ ഡോളർ വിവിധ പാർട്ടികൾ ചെലവിട്ട് കഴിഞ്ഞു.

കാനഡയിൽ പത്ത് ലക്ഷത്തിലധികം വരുന്ന പഞ്ചാബി സമൂഹം, ബിസി, ഒൻ്റാരിയോയിലെ 905 മേഖല, കാൽഗറി, എഡ്മണ്ടൺ എന്നിവിടങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്നവരാണ്. ചരിത്രപരമായി, കുടിയേറ്റ ദക്ഷിണേഷ്യൻ സമൂഹങ്ങളിൽ ലിബറൽ പാർട്ടിക്കാണ് കൂടുതൽ പിന്തുണയുള്ളത്. എന്നാൽ, ഈ തെരഞ്ഞെടുപ്പ് ഒരു മാറ്റത്തെ അടയാളപ്പെടുത്തുകയാണ്. കാനഡയിലെ കൺസർവേറ്റീവ് പാർട്ടി പഞ്ചാബി ഭാഷാ പരസ്യങ്ങൾക്കായി വൻ തുക ചെലവഴിച്ചിട്ടുണ്ട്. കൊള്ള, കുറ്റകൃത്യം, വാഹന മോഷണം തുടങ്ങിയ സമൂഹത്തിൻ്റെ അടിയന്തര ആശങ്കകളെ അഭിസംബോധന ചെയ്യുന്നതാണ് പരസ്യങ്ങൾ.

You might also like

രഹസ്യവിവരത്തെത്തുടർന്ന് എഡ്‌മന്റണിലെ കൺവീനിയൻസ് സ്റ്റോറുകളിൽ പോലീസ് റെയ്ഡ്; സിന്തറ്റിക് കഞ്ചാവും അനധികൃത സിഗരറ്റുകളും പിടിച്ചെടുത്തു, രണ്ട് പേർ അറസ്റ്റിൽ

ടാക്സ് ഫയലിംഗ് സീസൺ ഇന്നുമുതൽ; അവസാന തീയതി ഏപ്രിൽ 30, പുതുക്കിയ നിയമങ്ങൾ അറിയാം

രക്തരൂക്ഷിതമായ പോരാട്ടങ്ങളുടെ നായകൻ, ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ സ്ഥാപകൻ നെമെസിയോ ഒസെഗ്വേര സെർവാന്റസ്; കൊല്ലപ്പെട്ട ‘എൽ മെൻചോ’ ആരായിരുന്നു?

വിദ്യാഭ്യാസ മേഖലയിൽ പുതിയ നീക്കം; 476 സ്കൂളുകളിൽ പ്രത്യേക സഹായ സംഘങ്ങളെ വിന്യസിക്കാൻ ആൽബർട്ട

മിലാനോ കോർട്ടിന 2026: വനിതാ ഹോക്കിയിൽ കാനഡയെ വീഴ്ത്തി അമേരിക്കയ്ക്ക് സ്വർണ്ണം

എക്സ്പ്രസ് എൻട്രി ഹെൽത്ത് കെയർ ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You