newsroom@amcainnews.com

കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം: കനേഡിയന്‍ ഡ്രമ്മര്‍ അറസ്റ്റില്‍

ലൊസാഞ്ചലസ് : കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വിഡിയോ അടക്കം കൈവശം വെച്ച കനേഡിയന്‍ ഇന്‍ഡി റോക്ക് ബാന്‍ഡായ ദി ന്യൂ പോര്‍ണോഗ്രാഫേഴ്സിന്റെ ഡ്രമ്മര്‍ ജോസഫ് സീഡേഴ്സിനെ കാലിഫോര്‍ണിയയില്‍ അറസ്റ്റ് ചെയ്തു. സീഡേഴ്സ് കാലിഫോര്‍ണിയയിലെ പാം ഡെസേര്‍ട്ടിലുള്ള ചിക്ക്-ഫില്‍-എ റസ്റ്റോറന്റിലെ ബാത്ത്‌റൂമില്‍ വെച്ച് ഫോണില്‍ ആണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം ഇയാള്‍ക്കെതിരെ ഒരു ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ 11 വയസ്സുള്ള ആണ്‍കുട്ടി ബാത്ത്‌റൂം ഉപയോഗിക്കുമ്പോള്‍ ഫോണില്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിരുന്നു. അതിന് പിന്നലെയാണ് ചിക്-ഫില്‍-എയില്‍ വീണ്ടും പ്രതിക്കെതിരെ ഇത്തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്കെതിരെയുള്ള തെളിവുകള്‍ കണ്ടെത്തുകയായിരുന്നു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ കൈവശം വയ്ക്കല്‍, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തുടങ്ങി നിരവധി കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയതായി പ്രാദേശിക ഷെരീഫ് വകുപ്പ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നു .

You might also like
First in US Military History: US to Live Stream Execution

അമേരിക്കൻ സൈനിക ചരിത്രത്തിൽ ആദ്യം: വധശിക്ഷ തത്സമയം ലൈവ് സ്ട്രീം ചെയ്യാൻ യു.എസ്

ലൂയിസിയാനയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

8 hospitalized after severe turbulence forces NYC-bound flight to make emergency landing

കടുത്ത അടിയൊഴുക്കുകളെ (ടർബുലൻസ്) തുടർന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി: 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Canada's Randeep Sarai to visit Bangladesh from Oct 11–14

കാനഡയുടെ റന്ദീപ് സരായ് ഒക്ടോബർ 11 മുതൽ 14 വരെ ബംഗ്ലാദേശ് സന്ദർശിക്കും

ആൽബർട്ട റഫറണ്ടം: മുൻ‌കൂർ വോട്ടിങ് ഒക്ടോബർ 13 മുതൽ

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

Top Picks for You
Top Picks for You