newsroom@amcainnews.com

യുഎസ് കുടിയേറ്റം: എച്ച് 1ബി വീസയിലുൾപ്പെടെ യുഎസിൽ താമസിക്കുന്ന വിദേശികളുടെ കൈവശം എപ്പോഴും കുടിയേറ്റ രേഖകൾ കരുതണം; പുതിയ ചട്ടം നിലവിൽ വന്നു

വാഷിങ്ടൻ: ​ഇന്ത്യക്കാരുൾപ്പെടെയുള്ള യുഎസിലെ വിദേശ പൗരന്മാരുടെ കൈവശം എപ്പോഴും കുടിയേറ്റ രേഖകൾ കരുതണമെന്ന പുതിയ ചട്ടം നിലവിൽ വന്നു. എച്ച് 1ബി വീസയിലുൾപ്പെടെ യുഎസിൽ താമസിക്കുന്ന വിദേശികൾക്ക് ഇത് ബാധകമാണ്. യുഎസിൽ എത്തിയതും രാജ്യത്തു തങ്ങുന്നതും നിയമപരമായാണെന്നു തെളിയിക്കുന്ന രേഖകളാണ് എപ്പോഴും കയ്യിൽ വയ്ക്കേണ്ടത്. പ്രൊട്ടക്ടിങ് ദി അമേരിക്കൻ പീപ്പിൾ എഗെൻസ്റ്റ് ഇൻവേഷൻ എന്ന പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിന്റെ ഭാഗമായ ചട്ടങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തിലായത്. എച്ച് 1ബി വീസ, സ്റ്റുഡന്റ് വീസ തുടങ്ങിയ രേഖകൾ കയ്യിൽ എപ്പോഴും കരുതണം.

യുഎസിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാർ 30 ദിവസത്തിനുള്ളിൽ സർക്കാർ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്യാത്ത കുടിയേറ്റക്കാർക്ക് പിഴയും തടവും ഉൾപ്പെടെ ശിക്ഷകളാണു നിർദേശിച്ചിരിക്കുന്നത്. നാടുകടത്തൽ ഉത്തരവു കയ്യിൽ കിട്ടിക്കഴിഞ്ഞും യുഎസിൽ തങ്ങിയാൽ ദിവസം 998 ഡോളർ എന്ന നിരക്കിൽ പിഴയടയ്ക്കണം. റജിസ്റ്റർ ചെയ്യാത്തവർക്ക് 6 മാസം വരെ തടവുശിക്ഷയും ലഭിച്ചേക്കാം.

You might also like

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

Top Picks for You
Top Picks for You