newsroom@amcainnews.com

വളാഞ്ചേരിയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം

മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിന് പിൻവശത്തുള്ള ടാങ്കിലാണു 35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ വിദേശത്തായതിനാൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്.

വീടിനു പിൻവശത്തെ വാട്ടർ ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. പ്രദേശത്തു കണ്ടു പരിചയം ഇല്ലാത്ത സ്ത്രീയാണെന്നു നാട്ടുകാർ പറയുന്നു. വളാഞ്ചേരി സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

You might also like

ആരോഗ്യ ഉൽപ്പന്നങ്ങളും മരുന്നുകളും ഓൺലൈനായി വാങ്ങുന്നതിൽ കനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഹെൽത്ത് കാനഡ

ബിൽ സി-5 പാസാക്കി സെനറ്റ്

കാല്‍ഗറി ജലപാതകളിലെ സുരക്ഷ: നിര്‍ദേശവുമായി അധികൃതര്‍

“ഡ്രൈവർ ഇൻ‌കോർപ്പറേറ്റഡ്” നികുതി വെട്ടിപ്പ്: കാനഡയിൽ പ്രതിവർഷം ഒരു ബില്യൺ ഡോളറിൻ്റെ നഷ്ടം; മുന്നറിയിപ്പുമായി കനേഡിയൻ ട്രക്കിംഗ് അലയൻസ്

`കാനഡയിലെ യാഥാര്‍ത്ഥ്യം ഇതാണ്, ഇന്ത്യ തന്നെയാണ് നല്ലത്’; വൈറല്‍ വീഡിയോയുമായി യുവതി

പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 3,000 പേർക്ക് ക്ഷണം

Top Picks for You
Top Picks for You