newsroom@amcainnews.com

മസ്കറ്റിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ അമോണിയം വാതക ചോർച്ച; അഞ്ച് പേർ ആശുപത്രിയിൽ; സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉദ്യോ​ഗസ്ഥർ എത്തി വാതക ചോർച്ച നിയന്ത്രണ വിധേയമാക്കി

മസ്കറ്റ്: ഒമാനിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ അമോണിയം വാതക ചോർച്ച. സംഭവത്തിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്കറ്റിലെ ബൗഷർ വിലായത്തിലുള്ള ​ഗുബ്ര ഏരിയയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉദ്യോ​ഗസ്ഥർ എത്തിയാണ് വാതക ചോർച്ച നിയന്ത്രണ വിധേയമാക്കിയത്. വിഷ വാതകം ശ്വസിച്ച് അവശ നിലയിലായ അ‍ഞ്ച് പേരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് അറിയിച്ചു. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സംഘമാണ് അമോണിയം വാതക ചോർച്ച കൈകാര്യം ചെയ്തത്. പരിസരത്തുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.

You might also like

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

പ്രൊഫ. എം.കെ സാനു അന്തരിച്ചു

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

Top Picks for You
Top Picks for You