newsroom@amcainnews.com

തുടര്‍ച്ചയായി ആറാം മാസവും കാനഡയില്‍ ശരാശരി വാടകയില്‍ ഇടിവ്

ഓട്ടവ: തുടര്‍ച്ചയായി ആറാം മാസവും കാനഡയിലെ ശരാശരി വാടകനിരക്ക് കുറഞ്ഞതായി Rentals.ca, Urbanation റിപ്പോര്‍ട്ട്. 2024 മാര്‍ച്ചിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം ദേശീയ ശരാശരി വാടക 2.8% കുറഞ്ഞ് 2,119 ഡോളറായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, മാസാടിസ്ഥാനത്തില്‍, ഫെബ്രുവരിയില്‍ നിന്ന് മാര്‍ച്ചിലെ വാടകയില്‍ 1.5% വര്‍ധനയുണ്ടായി, കഴിഞ്ഞ സെപ്റ്റംബറിന് ശേഷമുള്ള ആദ്യ വര്‍ധനയാണിത്. അതേസമയം അഞ്ച് വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ 17.8% കൂടുതലാണ് കാനഡയിലെ ശരാശരി വാടക ഇപ്പോഴും ഉള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.

അപ്പാര്‍ട്ട്മെന്റ് വാടക ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 1.5% കുറഞ്ഞ് 2,086 ഡോളറായി. വാടക നിരക്കില്‍ ഏറ്റവും കൂടുതല്‍ ഇടിവ് ഉണ്ടായിട്ടുള്ളത് ഒന്റാരിയോയിലാണെന്ന് Rentals.ca, Urbanation റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒന്റാരിയോയില്‍ അപ്പാര്‍ട്ട്‌മെന്റ് വാടക മാര്‍ച്ചില്‍ 3.5% ഇടിഞ്ഞ് ശരാശരി 2,327 ഡോളറായി. കെബെക്കില്‍ ഇത് 2.5% കുറഞ്ഞ് 1,949 ഡോളറുമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

You might also like

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

നവാജോ നേഷനില്‍ മെഡിക്കല്‍ വിമാനം തകര്‍ന്നു വീണ് നാല് മരണം

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

Top Picks for You
Top Picks for You