newsroom@amcainnews.com

യുഎസിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്; അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കാനഡ

ഓട്ടവ: യുഎസിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. കാനഡയിലേക്കാണ് കൂടുതൽ പേരും കൂടിയേറുന്നത്. അമേരിക്കയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും ആരോഗ്യ പരിപാലന രംഗത്തെ പിരിച്ചുവിടലുകളും കാരണമാണ് മറ്റു രാജ്യങ്ങളിലേക്ക് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ചേക്കേറുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കാനഡയിൽ ഫാമിലി ഫിസിഷ്യൻമാരുടെ ആവശ്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കാനഡയിലെ പ്രവിശ്യകളും ആരോഗ്യ സംരക്ഷണ ഏജൻസികളും. നിരവധി പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകരും ഡോക്ടർമാരുമാണ് കാനഡയിൽ മെഡിക്കൽ ലൈസൻസ് നേടുന്നതിന് ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 ഒക്ടോബറിനും 2025 മാർച്ചിനും ഇടയിൽ കാനഡയിൽ ലൈസൻസ് നേടാൻ ശ്രമിച്ച ആരോഗ്യപ്രവർത്തകരുടെയും ഡോക്ടർമാരുടെയും എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്.

പ്രവിശ്യയിലെ ആരോഗ്യ പ്രവർത്തകരുടെ കുറവ് നികത്താൻ നവംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഹെൽത്ത് കെയർ വർക്കർമാരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി നോവസ്കോഷ ഹെൽത്ത് ഒരു കാമ്പെയ്ൻ നടത്തിയിരുന്നു. ഇതിലൂടെ അഞ്ഞൂറിലധികം ആരോഗ്യപ്രവർത്തകരെ പ്രവിശ്യയിലേക്ക് എത്തിക്കാൻ സാധിച്ചതായി ഏജൻസി പറയുന്നു.

You might also like
Alberta’s separation referendum decades in the making as voters prepare for October 19 decision

അൽബെർട്ടയുടെ വേർപിരിയൽ റഫറണ്ടം: ദശാബ്ദങ്ങളുടെ ചരിത്രത്തിനുശേഷം ഒക്ടോബർ 19-ലെ നിർണ്ണായക തീരുമാനത്തിലേക്ക് വോട്ടർമാർ

Delhi CJP Protest News Live Updates: Supreme Court directs Centre to ensure metro services resume, internet curbs are lifted

ഡൽഹി സി.ജെ.പി പ്രക്ഷോഭം: മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കാനും ഇന്റർനെറ്റ് വിലക്കുകൾ പിൻവലിക്കാനും സുപ്രീം കോടതി നിർദ്ദേശം

Stepped up to threaten India over Russian oil; now hypocrisy, US and Russia team up for trade moves with Europe

ഇരട്ടത്താപ്പ് – ഇന്ത്യയെ ഉപദേശിച്ച അമേരിക്കയും യൂറോപ്പും റഷ്യയുമായി പുതിയ കച്ചവട നീക്കത്തിൽ

Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

US Says Iran’s Nuclear Strength Has Been Crushed as War Nears End; Fuel Prices Could Tumble

യുദ്ധം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഇറാന്റെ ആണവശക്തി തകർക്കപ്പെട്ടതായി യു.എസ്; ഇന്ധനവില കുറഞ്ഞേക്കാം

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Top Picks for You
Top Picks for You