newsroom@amcainnews.com

കാനഡയിലെ ആരോഗ്യപ്രവർത്തകരിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ആൽബർട്ടയിലെ നഴ്‌സുമാർ; പുതിയ കരാറിലൂടെ നഴ്‌സുമാർക്ക് 20% വേതന വർധന

കാൽഗറി: പുതിയ കരാറിലൂടെ കാനഡയിലെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ആരോഗ്യപ്രവർത്തകരായി മാറി ആൽബർട്ടയിലെ നഴ്‌സുമാർ. പ്രവിശ്യയുമായി കരാറിലെത്തിയതോടെ ആയിരക്കണക്കിന് ആൽബർട്ട നഴ്‌സുമാർക്ക് അടുത്ത നാല് വർഷത്തിനുള്ളിൽ ഉയർന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. നഴ്‌സുമാർക്ക് ഉടൻ തന്നെ 15% ശമ്പള വർധന ലഭിക്കുമെന്ന് നാല്പത്തിനായിരത്തോളം രജിസ്റ്റർ ചെയ്ത നഴ്‌സുമാർ, സൈക്യാട്രിക് നഴ്‌സുമാർ, അനുബന്ധ ആരോഗ്യ പ്രവർത്തകർ എന്നിവരെ പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് നഴ്‌സസ് ഓഫ് ആൽബർട്ട (UNA) അറിയിച്ചു. കൂടാതെ അടുത്ത നാല് വർഷത്തിനുള്ളിൽ മൊത്തത്തിൽ 20% വേതന വർധന ഉണ്ടാകും. പുതിയ കരാർ 2028 ഏപ്രിൽ 1-ന് അവസാനിക്കും.

പുതിയ കരാറിൽ മൂന്ന് ശതമാനം വാർഷിക വേതന വർധന, ആരോഗ്യ-പരിചരണ പുനർനിർമ്മാണ വേളയിലെ തൊഴിൽ സുരക്ഷ, ഓൺ-കോൾ, ചാർജ് പേ, മറ്റ് പ്രീമിയങ്ങൾ എന്നിവ വർധിക്കും. ഒപ്പം നഴ്‌സുമാർക്ക് ഗ്രാമീണ ആരോഗ്യ പരിപാലന സ്റ്റാഫിംഗിനുള്ള സഹായവും ഓരോ ഘട്ടത്തിനും ഇടയിൽ നാല് ശതമാനം ശമ്പള വർധനയ്ക്കുള്ള പുതുക്കിയ വാർഷിക ശമ്പള ഗ്രിഡും ഉണ്ടായിരിക്കും. ആൽബർട്ട ഹെൽത്ത് സർവീസസ്, റിക്കവറി ആൽബർട്ട, പ്രൈമറി കെയർ ആൽബർട്ട, കോവനൻ്റ് ഹെൽത്ത്, ലാമോണ്ട് ഹെൽത്ത് കെയർ സെൻ്റർ, ദി ബെഥനി ഗ്രൂപ്പ് എന്നിവയുമായാണ് യൂണിയൻ കരാറിലെത്തിയത്.

You might also like

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

Top Picks for You
Top Picks for You