newsroom@amcainnews.com

ഇനി മുതൽ ബ്രസീൽ സന്ദർശിക്കാൻ കനേഡിയൻ പൗരന്മാർക്ക് വീസ വേണം

ഓട്ടവ: ബ്രസീൽ സന്ദർശിക്കണമെങ്കിൽ കനേഡിയൻ പൗരന്മാർക്ക് ഇനി വീസ ആവശ്യമാണ്. നിലവിൽ, കാനഡക്കാർക്ക് വീസയില്ലാതെ 90 ദിവസം വരെ ബ്രസീൽ സന്ദർശിക്കാം. എന്നാൽ ഏപ്രിൽ 10 മുതൽ ടൂറിസത്തിനായി ബ്രസീൽ സന്ദർശിക്കാൻ കാനഡക്കാർക്ക് വീസ ആവശ്യമാണ്. കാനഡയെ കൂടാതെ യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഈ മാറ്റം ബാധകമാകും. അതേസമയം ബിസിനസ്, സ്റ്റുഡന്റ് വീസകൾക്ക്, 90 ദിവസം വരെ താമസിക്കുന്നതിന് വീസ ആവശ്യമില്ല.

എന്നാൽ 90 ദിവസത്തിൽ കൂടുതൽ താമസിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അംഗീകൃത താമസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഫെഡറൽ പൊലീസിൽ നിന്ന് എക്സ്റ്റൻഷൻ വാങ്ങണമെന്ന് കാനഡയുടെ ഫെഡറൽ ഗവൺമെന്റ് വെബ്‌സൈറ്റ് വ്യകത്മാക്കി. സന്ദർശന ആവശ്യത്തിനായി പാസ്‌പോർട്ടിൽ ഇതിനകം സാധുവായ ഫിസിക്കൽ വീസ കൈവശമുള്ള യാത്രക്കാർക്ക് പുതിയ വീസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് ബ്രസീലിയൻ ഇ-വിസകൾ നൽകുന്നതിനുള്ള അംഗീകൃത കമ്പനിയായ VFS-ന്റെ വെബ്‌സൈറ്റിൽ പറയുന്നു.

You might also like

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

Top Picks for You
Top Picks for You