newsroom@amcainnews.com

വൻകൂവർ മുൻസിപ്പൽ ഉപതിരഞ്ഞെടുപ്പ്: മുൻ‌കൂർ വോട്ടെടുപ്പ് അവസാനിച്ചു; അവസാന ദിവസവും വോട്ടുരേഖപ്പെടുത്താൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

വൻകൂവർ: വൻകൂവർ മുൻസിപ്പൽ ഉപതിരഞ്ഞെടുപ്പിൽ മുൻ‌കൂർ വോട്ടെടുപ്പിന്റെ അവസാന ദിവസവും വോട്ടുരേഖപ്പെടുത്താൻ സിറ്റി ഹാളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. ഉപതിരഞ്ഞെടുപ്പ് പോളിംഗ് സാധാരണയായി കുറവാണെങ്കിലും ഈ തവണ അതിൽ വർധന രേഖപ്പെടുത്തി. മുൻകൂർ വോട്ടിംഗിന്റെ ആദ്യ ദിവസമായ ബുധനാഴ്ച, 2017 ലെ ഉപതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 44 ശതമാനം വർധന രേഖപ്പെടുത്തി.

എന്നാൽ ചൊവ്വാഴ്ച കാലാവസ്ഥ വലിയ പ്രതിസന്ധി സൃഷ്ട്ടിച്ചെങ്കിലും നിരവധിപേരാണ് വോട്ടുരേഖപ്പെടുത്താൻ എത്തിയത്. വളരെക്കാലം കൗൺസിലറായി സേവനമനുഷ്ഠിച്ച അഡ്രിയാൻ കാർ ജനുവരിയിൽ കൗൺസിലിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 2024 ഒക്ടോബറിൽ ബ്രിട്ടിഷ് കൊളംബിയയുടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കൗൺസിലർ ക്രിസ്റ്റീൻ ബോയലും രാജിവെക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് മുൻ‌കൂർ വോട്ടെടുപ്പ് അവസാനിച്ചത്. ഏപ്രിൽ 5 ന് രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.

You might also like
2027 ODI World Cup: Rohit Sharma and Virat Kohli will add a lot of value to the Indian team; Shikhar Dhawan lends support

2027 ഏകദിന ലോകകപ്പ്: രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇന്ത്യൻ ടീമിന് വലിയ കരുത്താകും; പിന്തുണയുമായി ശിഖർ ധവാൻ

School shooting near Bangkok: At least 10 students injured

ബാങ്കോക്കിന് സമീപം സ്‌കൂളിൽ വെടിവെപ്പ്: കുറഞ്ഞത് 10 വിദ്യാർത്ഥികൾക്ക് പരുക്ക്

ടൊറൻ്റോയിൽ ഇന്ത്യൻ യുവതിയുടെ കൊലപാതകം: ഒളിവിലിരുന്ന പ്രതി അറസ്റ്റിൽ

അമേരിക്കൻ യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് ജർമ്മനിയിൽ പിടിയിൽ

ആൽബർട്ടയിൽ ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ വ്യാപകം: ആശങ്കയെന്ന് വിദഗ്ധർ

ബ്രിട്ടീഷ് കൊളംബിയ ഫ്രേസർ വാലിയിൽ വിമാനാപകടം: ഒരാൾ മരിച്ചു

Top Picks for You
Top Picks for You