newsroom@amcainnews.com

അഞ്ചാംപനി കേസുകൾ വർധിച്ച സാഹചര്യം: കുട്ടികൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്ന് പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ

ഓട്ടവ: പ്രവിശ്യയിൽ അഞ്ചാംപനി കേസുകൾ വർധിച്ച സാഹചര്യത്തിൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ. ഓട്ടവയിൽ സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ കേസുകളൊന്നും ഇല്ലെങ്കിലും, ഒൻ്റാരിയോയിൽ ഈ ആഴ്ച 102 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മൊത്തം അഞ്ചാംപനി കേസുകളുടെ എണ്ണം 572 ആയി ഉയർന്നു. ഇതിൽ അണുബാധിതരായ 36 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ള കുട്ടികൾ സുരക്ഷിതരാണെന്നും അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് പറയുന്നു. 12 മാസം പ്രായമുള്ളതും നാല് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ളതുമായ കുട്ടികൾക്കായി കാനഡയിൽ രണ്ട് ഡോസ് വാക്സിൻ നൽകുന്നുണ്ട്. ഇതിലൂടെ അഞ്ചാംപനിയെ തടയാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

You might also like

പ്രൊഫ. എം.കെ സാനു അന്തരിച്ചു

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

Top Picks for You
Top Picks for You