newsroom@amcainnews.com

ഇന്ത്യൻ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിൽ; യുഎസിൽ സ്‌കോളർഷിപ്പുകൾ മരവിപ്പിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: യുഎസിൽ സ്‌കോളർഷിപ്പുകൾ മരവിപ്പിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. ഫുൾബ്രൈറ്റ് ഉൾപ്പെടെയുള്ള സ്‌കോളർഷിപ്പുകൾക്കുള്ള ധനസഹായം ആണ് ട്രംപ് മരവിപ്പിക്കാനൊരുങ്ങുന്നത്. അതിനാൽ, ഇന്ത്യൻ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലാണ്. ഈ തീരുമാനം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. കൂടാതെ, വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും ഈ തീരുമാനം വിദ്യാർത്ഥികളെ തള്ളിവിടുകയാണ്. കോഴ്സ് പാതിവഴിയിലെത്തിയ പലരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. വിവിധ വകുപ്പുകൾക്കുള്ള സാമ്പത്തിക സഹായം പുനർനിർണയിക്കാൻ ട്രംപ് സർക്കാർ തീരുമാനിച്ചതിൻറെ ഭാഗമായാണ് നടപടി.

ഓരോ ദിവസത്തെ ചിലവിനായി യുഎസിൽ വിദ്യാർത്ഥികൾ സ്റ്റൈപ്പൻഡിനെ ആശ്രയിക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ, സ്‌കോളർഷിപ്പുകൾ ഇല്ലാതാകുന്നതോടെ ചിലവുകൾ സ്വയം വഹിക്കേണ്ടിവരും. സാധാരണക്കാരെ സംബന്ധിച്ച് ഈ സ്കോളർഷിപ്പുകൾ മാത്രമാണ് ഏക മാർഗ്ഗം.

You might also like

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

Top Picks for You
Top Picks for You