newsroom@amcainnews.com

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… റിസർവേഷനില്ലാത്തവർക്ക് ബിസി ഫെറി യാത്രാനിരക്ക് ഏപ്രിൽ ഒന്നിന് വർധിക്കും; പാർക്കിങ് ഫീസും ഓൺ ബോർഡ് ഭക്ഷണ വിലകളും ഉയരും

വൻകൂവർ: അടുത്ത മാസം മുതൽ, റിസർവേഷൻ ഇല്ലാതെ ബിസി ഫെറീസ് ടെർമിനലുകളിൽ എത്തുന്നവർക്ക് ലോവർ മെയിൻലാൻ്റിനും വൻകൂവർ ദ്വീപിനും ഇടയിലുള്ള യാത്രക്ക് കൂടുതൽ തുക നൽകേണ്ടി വരും. ഏപ്രിൽ 1 മുതൽ ബിസി ഫെറി യാത്രാനിരക്ക് വർധന പ്രാബല്യത്തിൽ വരുമെന്ന് പ്രവിശ്യാ ഫെറി ഓപ്പറേറ്റർ അറിയിച്ചു. 3.2% നിരക്ക് വർധനയ്ക്ക് ബിസി ഫെറീസ് കമ്മീഷണർ അംഗീകാരം നൽകിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. കൂടാതെ ടെർമിനൽ പാർക്കിങ് ഫീസും ഓൺ ബോർഡ് ഭക്ഷണ വിലകളും ഏപ്രിൽ 1 മുതൽ ഉയരുമെന്ന് ബിസി ഫെറീസ് പറഞ്ഞു.

ലോവർ മെയിൻലാൻഡിനും വൻകൂവർ ദ്വീപിനും ഇടയിലുള്ള ഫെറി സർവീസിൻ്റെ റൂട്ടുകളിൽ – സാവ്‌വാസൻ മുതൽ സ്വാർട്സ് ബേ, ഹോഴ്‌സ്‌ഷൂ ബേ മുതൽ ഡിപ്പാർച്ചർ ബേ വരെ – 12 വയസും അതിൽ കൂടുതലുമുള്ളവർക്കുള്ള നിരക്ക് 90 സെൻ്റ് വർധിക്കും. ഏപ്രിൽ 1 മുതൽ ആ റൂട്ടുകളിലെ യാത്രാക്കൂലിയുടെ നിരക്ക് 20 ഡോളർ ആയിരിക്കും. അതേസമയം റിസർവേഷനുകളില്ലാതെ ഡ്രൈവ്-അപ്പ് യാത്രക്കാർക്ക് മാത്രമേ മാറ്റങ്ങൾ ബാധകമാകൂ. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കുള്ള നിരക്ക് വർധിക്കുന്നില്ലെങ്കിലും, പ്രീപെയ്ഡ് അല്ലെങ്കിൽ സേവർ നിരക്ക് ബുക്ക് ചെയ്യുന്നവരുടെയും ബുക്കിംഗിൽ യാത്ര ചെയ്യാത്തവരുടെയും നോ-ഷോ ഫീസ് 5 മുതൽ 10 ഡോളർ വരെയാകും.

You might also like
Commercial vessel master fined $30,000 for illegal prawn fishing activities

അനധികൃത ചെമ്മീൻ പിടുത്തം: വാണിജ്യ ബോട്ട് ക്യാപ്റ്റന് 30,000 ഡോളർ പിഴ

ഇടിക്കൂട്ടിൽ സുവർണ്ണദിനം: മൂന്നു സ്വർണ്ണവുമായി ഇന്ത്യ

കിസ്റ്റ പൈക്ക് രോഗമുക്തിയിലേക്ക്: ആരോഗ്യനിലയില്‍ പുരോഗതി

Terrifying Moments in the Cockpit: Captain Macher's Revelations to Netanyahu

കോക്പിറ്റിലെ ഭീതിദമായ നിമിഷങ്ങൾ: ക്യാപ്റ്റൻ മച്ചർ നെതന്യാഹുവോട് വെളിപ്പെടുത്തിയ കാര്യങ്ങൾ

Upcoming Elections Spark Political Disputes and Heated Debates

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

‘സിസ്റ്റേഴ്സ് ഇൻ സ്പിരിറ്റ് ഡേയിൽ’ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

Top Picks for You
Top Picks for You