newsroom@amcainnews.com

ഒപ്പമുണ്ടാകും, മുഖ്യമന്ത്രി ഇടപെടണം; ആശമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭ ബഹിഷ്‌കരിച്ച് സമരപ്പന്തലില്‍

തിരുവനന്തപുരം: നിരാഹാര സമരം ആരംഭിച്ച ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭ ബഹിഷ്‌കരിച്ച് സമരപ്പന്തലില്‍ എത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് പ്രകടനമായാണ് യുഡിഎഎഫ് എംഎല്‍എമാര്‍ ആശമാരുടെ അരികിലെത്തിയത്.

ആശമാര്‍ക്ക് ഒപ്പമുണ്ടാകുമെന്നു പറഞ്ഞ സതീശൻ, സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ആശമാര്‍ പട്ടിണി കിടക്കേണ്ടിവരുന്ന അവസ്ഥ ദുഃഖകരമാണെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മന്ത്രി ഉള്‍പ്പെടെ സമരക്കാരെ അധിക്ഷേപിക്കുന്ന സാഹചര്യത്തിലാണ് അവര്‍ക്കു പിന്തുണയുമായി എത്തിയതെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേർത്തു.

You might also like
100 Crore Project in Technocity: Johnny Kuruvilla Takes Charge as Xtra G Club COO

ടെക്നോസിറ്റിയിൽ നൂറുകോടി രൂപയുടെ പുതിയ പദ്ധതി: എക്സ്ട്രാ ജി ക്ലബ് സി.ഒ.ഒ ആയി ജോണി കുരുവിള ചുമതലയേറ്റു

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു

Indian High Commission intervenes in the parents' complaint that a Malayali young woman was illegally detained by her companion in the UK

യുകെയിൽ മലയാളി യുവതിയെ ഒപ്പമുള്ളയാൾ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെടുന്നു

Top Picks for You
Top Picks for You