newsroom@amcainnews.com

കാനഡ-യുഎസ് അതിർത്തിയിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമം; 108 കിലോഗ്രാം കൊക്കെയ്നുമായി 26കാരനായ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

കാൽഗറി: തെക്കൻ ആൽബർട്ടയിലെ കാനഡ-യുഎസ് അതിർത്തിയിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ. കാൽഗറി സ്വദേശിയായ അർഷ്ദീപ് സിങ് (26) ആണ് 108 കിലോഗ്രാം കൊക്കെയ്നുമായി അറസ്റ്റിലായത്. കൗട്ട്സ് പോർട്ട് ഓഫ് എൻട്രി വഴി കാനഡയിലേക്ക് കടന്ന ട്രാൻസ്പോർട്ട് ട്രക്കിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) അറിയിച്ചു.

യുഎസിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് CBSA സതേൺ ആൽബർട്ട ആൻഡ് സതേൺ സസ്കാച്വാൻ ഡിസ്ട്രിക്റ്റ് ഡയറക്ടർ ബെൻ ടേം അറിയിച്ചു. മയക്കുമരുന്ന് കള്ളക്കടത്ത്, മയക്കുമരുന്ന് കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അർഷ്ദീപ് സിങിനെതിരെ ചുമത്തിയിരിക്കുന്നത്.

You might also like

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

Top Picks for You
Top Picks for You