newsroom@amcainnews.com

പുതിയ വാടകക്കാർക്ക് ആശ്വാസം; കാനഡയിൽ വാടക നിരക്കിൽ 4.8% ഇടിവ്

ഓട്ടവ: കാനഡയിലെ പുതിയ വാടകക്കാർക്ക് ആശ്വസിക്കാം. രാജ്യത്ത് തുടർച്ചയായി അഞ്ചാം മാസവും വാടക നിരക്ക് കുറഞ്ഞതായി Rentals.ca and Urbanation റിപ്പോർട്ട് ചെയ്തു. കാനഡയിലെ എല്ലാ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്കുമുള്ള ശരാശരി വാടക ഫെബ്രുവരിയിൽ 4.8% ഇടിവിൽ 2,088 ഡോളറായി കുറഞ്ഞു. ഇത് 2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്. എന്നാൽ, സമീപകാലത്ത് വാടക നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും വാടക രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ 5.2% കൂടുതലും കോവിഡ് മഹാമാരിക്ക് മുമ്പുള്ള നിലവാരത്തേക്കാൾ 16.9% കൂടുതലുമാണ്.

മൊത്തത്തിൽ, കാനഡയിൽ അപ്പാർട്ട്‌മെൻ്റുകളുടെ ശരാശരി വാടക പ്രതിമാസം 2.9% കുറഞ്ഞ് 2,084 ഡോളറായി. ടൊറൻ്റോ, വൻകൂവർ, കാൽഗറി എന്നീ നഗരങ്ങളിലും വാടക കുറഞ്ഞു. സ്റ്റുഡിയോ, സിംഗിൾ ബെഡ്‌റൂം അപ്പാർട്ടുമെൻ്റുകളുടെ വാടക നിരക്കിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വാടകയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് മൺട്രിയോളിലെ കോട്ട് സെൻ്റ്-ലൂക്കിലാണ്. ഇവിടെ വാടകയിൽ 18.2% ഇടിവാണ് രേഖപ്പെടുത്തിയത്. കൂടാതെ ഒൻ്റാരിയോയിലെ കിംഗ്സ്റ്റണിൽ 10.9 ശതമാനവും വിൻസറിൽ 6.1 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

ഒൻ്റാരിയോയിലെ വാടക നിരക്ക് 4.2% കുറഞ്ഞ് 2,329 ഡോളറിലെത്തി. ബ്രിട്ടിഷ് കൊളംബിയയിൽ വാടക ഒരു ശതമാനം കുറഞ്ഞ് 2,457 ഡോളറിലും കെബെക്കിൽ 0.6% ഇടിഞ്ഞ് 2,329 ഡോളറിലുമെത്തി. എന്നാൽ, ആൽബർട്ടയിൽ വാടക നിരക്ക് 1.4% വർധിച്ച് 1,732 ഡോളറായി. നോവസ്കോഷ, സസ്കാച്വാൻ, മാനിറ്റോബ എന്നീ പ്രവിശ്യകളിലും വാടക നിരക്ക് ഉയർന്നു.

You might also like

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

കാനഡയിൽ കൂടുതൽ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി സമ്മർദ്ദവുമായി പ്രീമിയർമാർ; പരിഷ്കരണത്തിൽ ദേശീയ ചർച്ചകൾ വേണമെന്ന് വിദഗ്ദ്ധർ

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

Top Picks for You
Top Picks for You