newsroom@amcainnews.com

കെ.എം. മാണിയുടെ ആറാം ചരമവാർഷികം: കാനഡ പ്രവാസി കേരള കോൺഗ്രസ് (എം)ന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും

ടൊറന്റോ: കേരള കോൺഗ്രസ് (എം)ന്റെ മുതിർന്ന നേതാവ് കെ.എം. മാണിയുടെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി കാനഡ പ്രവാസി കേരള കോൺഗ്രസ് (എം) ന്റെ നേതൃത്വത്തിൽ കനേഡിയൻ ബ്ലഡ് സർവീസസ് സഹകരണത്തോടെ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മുൻവർഷങ്ങളിലേപ്പോലെ, ഈ വർഷവും വിവിധ പ്രവിശ്യകളിൽ വിപുലമായ രീതിയിൽ ക്യാമ്പുകൾ നടത്തപ്പെടുന്നു.

രക്തദാനം മനുഷ്യജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഏറ്റവും വലിയ സേവനങ്ങളിലൊന്നാണ്. ഒരു യൂണിറ്റ് രക്തം കൊണ്ട് മൂന്നുപേരുടെ ജീവൻ രക്ഷിക്കാനാകും എന്നതാണ് രക്തദാനത്തിന്റെ മഹത്വം. അപകടങ്ങൾ, ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ എന്നിവയ്ക്കായി ലോകമെമ്പാടുമുള്ള ആശുപത്രികളിൽ രക്തത്തിന്റെ ആവശ്യമുണ്ട്. കാനഡയിൽ മാത്രം, ഒരാളുടെ ജീവൻ രക്ഷിക്കാൻ ഓരോ 60 സെക്കന്റിലും രക്തം ആവശ്യമാകുന്നു. ഈ സാഹചര്യത്തിൽ നമ്മുടെ ചെറിയ ശ്രമം വലിയ മാറ്റം കൊണ്ടുവരുമെന്നും സംഘാടകർ അറിയിച്ചു.

കഴിഞ്ഞ വർഷം വിൻഡ്സർ, ലണ്ടൻ, ബർലിങ്ടൺ, വാട്ടർലൂ, മിസ്സിസാഗ, ബ്രാംപ്ടൺ, ഓഷവ, ഓട്ടവ,എഡ്മിൻറൻ,വൻകൂവർ,സസ്കാച്വാൻ എന്നിവിടങ്ങളിലായി 13 കേന്ദ്രങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ഈ വർഷം മാർച്ച് 29, ഏപ്രിൽ 5 തീയതികളിൽ കൂടുതൽ കേന്ദ്രങ്ങളിൽ വിപുലമായ രീതിയിൽ ക്യാമ്പുകൾ നടത്തപ്പെടുന്നു. പരിപാടിയുടെ കോർഡിനേറ്ററായി പ്രവർത്തിക്കുന്നത് സന്ദീപ് കിഴക്കേപ്പുറത്ത് (Mob: 647-657-6679) ആണ്. കെ എം മാണിയുടെ ഓർമ്മയ്ക്കായി നടത്തുന്ന ഈ മഹത്തായ പ്രവർത്തനത്തിൽ കാനഡയിലെ എല്ലാ പ്രവാസി സഹോദരങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.

You might also like

‘IMPACT 2K26’ വാർഷിക സമ്മർ ക്യാമ്പ് ജൂലൈ 24 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസ് ജൂലൈ 16 മുതൽ എഡ്മിന്‍റനിൽ

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു

ആകാശത്ത് വച്ച് വാതിൽ തുറന്ന് ഇൻസ്ട്രക്ടർ ചാടിമരിച്ചു: വിമാനം ഒറ്റയ്ക്ക് നിലത്തിറക്കി 26-കാരി

വ്യാജ വോട്ടർമാർ, വ്യാജ വെബ്‌സൈറ്റ്: മുന്നറിയിപ്പ് നൽകി ഇലക്ഷൻസ് ആൽബർട്ട

ഗ്രീൻ കാർഡ് അപേക്ഷകർ ശ്രദ്ധിക്കുക; പുതിയ യുഎസ് ഇമിഗ്രേഷൻ നിയമം ജൂലൈ 10 മുതൽ

Top Picks for You
Top Picks for You