newsroom@amcainnews.com

അവിഹിതമുണ്ടെന്നാരോപിച്ച് യുവാവ് 20കാരിയായ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു; പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ദില്ലി: ദില്ലിയിൽ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. നന്ദ് നാഗ്രിയിലാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ചാണ് 24 കാരനായ അമൻ കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട യുവതിക്ക് 20 വയസ് മാത്രമാണ് പ്രായം. ഇരുവരും താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് പ്രതി ഭാര്യയെ കൊന്നത്.

പൊലീസ് പറയുന്നതനുസരിച്ച് ചെവ്വാഴ്ച വൈകുന്നേരമാണ് അമൻ പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. കൊലപാതക വിവരം പൊലീസിനോട് തുറന്നു പറയുകയായിരുന്നു. പൊലീസ് ഇയളെ ഉടൻ കസ്റ്റഡിയിലെടുത്തു. പ്രതിയെയും കൊണ്ട് സംഭവ സ്ഥലത്തെത്തിയപ്പോൾ യുവതി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർ മരണം സ്ഥിരീകരിച്ചു. ഫൊറൻസിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. രണ്ട് മണിക്ക് കൊലപാതകം നടത്തിയ പ്രതി അഞ്ച് മണിക്കാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

2023 ലാണ് അമൻ യുവതിയെ വിവാഹം ചെയ്തത്. ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. യുവതിക്ക് വിവാഹേതര ബന്ധം ഉണ്ടെന്നാരോപിച്ച് അമൻ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കി. ഇരുവരും തമ്മിലുള്ള തർക്കം കൊലപാതകത്തിലാണ് കലാശിച്ചത്. അമൻ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

You might also like
Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Top Picks for You
Top Picks for You