newsroom@amcainnews.com

സമരക്കാരുടെ ആവശ്യം ന്യായം; ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. സമരക്കാരുടെ ആവശ്യം ന്യായമാണ്. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണം.psc യിലെ ശമ്പളം കൂട്ടലിനെ അദ്ദേഹം വിമർശിച്ചു.മെച്ചപ്പെട്ട സാഹചര്യം ഉള്ളവർക്ക് സഹായ ഹസ്തം നീട്ടുമ്പോൾ ആശ വർക്കർമാരെ അവഗണിക്കരുത് സമൂഹം എല്ലാം കാണുന്നുണ്ടെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.ഇന്നലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് പ്രവർത്തകരെ എത്തിച്ച് മഹാസംഗമം നടത്തിയിരുന്നു.ഓണറേറിയം കുടിശ്ശിക സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും മുഴുവൻ ആവശ്യങ്ങളിലും അനുകൂല തീരുമാനം ഉണ്ടാകണമെന്നാണ് സമരക്കാരുടെ നിലപാട്.ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ കാണാൻ ഔദ്യോഗിക വസതിയിൽ ചെന്നപ്പോൾ മന്ത്രിയുടെ ഭർത്താവ് തടഞ്ഞെന്ന് സമരസമിതി നേതാവ് എസ്.മിനി ഇന്നലെ ആരോപിച്ചിരുന്നു.ആരോപണം ദുരുദ്ദേശപരമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

You might also like

മങ്ങിയ ഉത്തരക്കടലാസുകൾ, തകരാറിലായ പേയ്‌മെന്റ് പോർട്ടൽ: സി.ബി.എസ്.ഇ.യുടെ (CBSE) പന്ത്രണ്ടാം ക്ലാസ് ഡിജിറ്റൽ മൂല്യനിർണ്ണയം കടുത്ത വിമർശനം നേരിടുന്നത് എന്തുകൊണ്ട്?

ഒത്തുകളി വിവാദം: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് മരവിപ്പിച്ചു   ഐസിസി

സുരക്ഷാ ആശങ്ക: സർക്കാർ ഓഫീസുകളിൽ ചൈനീസ് ഡ്രോണുകൾ നിരോധിക്കാൻ ഒൻ്റാരിയോ സർക്കാർ

ലൈം രോഗം പടരുന്ന പശ്ചാത്തലത്തിൽ മൺട്രിയോളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

ഓസ്‌ട്രേലിയയിലെ ‘ന്യൂ ഹോപ്പ്’ കൽക്കരി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി മറ്റൊരു കമ്പനിയെ ഏറ്റെടുക്കാൻ ശ്രമിച്ചേക്കാം

തൃപ്പൂണിത്തുറയിലെ ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് അഞ്ച് വർഷം; ലബോറട്ടറികൾ ഇതുവരെ സജ്ജമായില്ല

Top Picks for You
Top Picks for You