newsroom@amcainnews.com

ഹൈകോടതി ഉത്തരവിന് സ്റ്റേ; ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരാമെന്ന് സുപ്രീംകോടതി

ദില്ലി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നൽകരുതെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി നൽകിയ നിർദേശത്തിനാണ് സ്റ്റേ. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി.കേസിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ചീഫ് വൈൽഡ് ലൈഫ് വാ‍ർഡനും മൃഗസ്നേഹികളുടെ സംഘടനയ്ക്കും കോടതി നോട്ടീസ് അയച്ചു.

മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി സ്റ്റേ നൽകിയത്. ത്രിപുരയിൽനിന്ന് നാട്ടാനയായ രാജ് കുമാറിനെ വസൂരിമാല ഭഗവതി ക്ഷേത്രത്തിലെക്ക് കൊണ്ടുവരാൻ നൽകിയ അനുമതിയാണ് കേരള ഹൈക്കോടതി തടഞ്ഞത്.എന്നാൽ കേസിലെ എല്ലാ കക്ഷികളെയും കേൾക്കാതെ എങ്ങനെയാണ് കേരള ഹൈകോടതിക്ക് സ്റ്റേ ഉത്തരവ് പുറപ്പടിവിക്കാൻ കഴിയുക എന്ന് സുപ്രീം കോടതിചോദിച്ചു.ഹർജിയിൽ ക്ഷേത്രം ഭാരവാഹികൾക്കായി മുതിർന്ന അഭിഭാഷകൻ കെ പരമേശ്വർ, അഭിഭാഷകരായ എ കാർത്തിക്ക്, സി.ഉണ്ണികൃഷ്‌ണൻ പ്രസ്തുത മഹേഷ് ഡാൽവി എന്നിവർ ഹാജരായി

You might also like

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

Top Picks for You
Top Picks for You