newsroom@amcainnews.com

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

ടൊറൻ്റോ: സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി ദുർഹം റീജനൽ പൊലീസ്. 14 വയസ്സുള്ള പെൺകുട്ടിയാണ് അക്രമത്തിനിരയായത്. പെൺകുട്ടിയെ മനുഷ്യക്കടത്തിനായി പരിശീലിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഫെബ്രുവരി ഏഴിനാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

സമൂഹ മാധ്യമത്തിൽ ‘ഏസ്’ എന്ന പേരിൽ 18 വയസ്സുള്ള പുരുഷനായി നടിച്ച പ്രതി, പെൺകുട്ടിയുടെ പ്രായം അറിഞ്ഞിട്ടും അവരുമായി ബന്ധം തുടരുകയായിരുന്നു. തനിക്ക് 14 വയസ്സ് മാത്രമേയുള്ളൂവെന്ന് പെൺകുട്ടി പലതവണ പറഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി. ഇരുവരും പലതവണ നേരിട്ട് കണ്ടതായും അധികൃതർ പറയുന്നു.

ഫെബ്രുവരി 12-ന് സ്കാർബ്റോ ബ്രിംലി റോഡിലുള്ള ഒരു വസതിയിൽ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയാണ് കേസിലെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഇരുപത്തിയൊന്ന് വയസ്സുള്ള ഹമ്മദ് അബോവത്തിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി സ്പർശിച്ചതിനും ലൈംഗിക ഇടപെടലിനും കേസെടുത്തു.

You might also like
The secret of miracle flights: How wheelchairs become luxury shortcuts at airports?

മിറാക്കിൾ ഫ്ലൈറ്റുകളുടെ രഹസ്യം: വിമാനത്താവളങ്ങളിൽ വീൽചെയറുകൾ എങ്ങനെയാണ് ആഡംബര കുറുക്കുവഴികളാകുന്നത്?

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

Top Picks for You
Top Picks for You