newsroom@amcainnews.com

മെസ്‌ക്വിറ്റ് ആർമി ഉദ്യോഗസ്ഥയുടെ കൊലപാതകം: ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ

ഡാലസ്: ടെനിസി- കെന്റക്കി അതിർത്തിയിലെ ആർമി ബേസിൽ വിന്യസിച്ചിരുന്ന മെസ്‌ക്വിറ്റ് യുഎസ് ആർമി ഉദ്യോഗസ്ഥയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഓഫിസറുടെ ഭർത്താവിനെയും പെൺസുഹൃത്തിനെയുമാണ് ടെനിസി പൊലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ് 18നാണ് കേസിനാസ്പദമായ സംഭവം. ആർമി പിഎഫ്‌സി കാറ്റിയ ഡുവാനസ് അഗ്യുലാറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി 8:30 ഓടെ സംഭവസ്ഥലത്തെത്തിയ ക്ലാർക്‌സ്‌വില്ലെ പൊലീസ് കൊലപാതകം സ്ഥിരീകരിച്ചു.

മോണ്ട്ഗോമറി കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫിസ് അനുസരിച്ച്, പോസ്റ്റ്‌മോർട്ടത്തിൽ അഗ്യുലാറിന് 68 തവണ കുത്തേറ്റിരുന്നു, കഴുത്തിലും തലയിലും നെഞ്ചിലും തോളിലും മുറിവുകളുണ്ടായിരുന്നു. അന്വേഷണത്തിൽ 35 കാരിയായ സോഫിയ റോഡാസും 40 കാരനായ റെയ്‌നാൽഡോ സാൻലിനാസ് ക്രൂസുമാണ് അറസ്റ്റിലായത്.

You might also like

ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് വടംവലി മത്സരം സെപ്റ്റംബർ 6 ന്: വിജയികളെ കാത്തിരിക്കുന്നത് വൻ തുക

ബിഷ്‌ണോയി സംഘാംഗത്തെ നാടുകടത്താൻ ഉത്തരവിട്ട് കാനഡ ഇമിഗ്രേഷൻ ട്രിബ്യൂണൽ

വിയറ്റ്നാമിൽ ബോട്ട് മുങ്ങി പതിനഞ്ച് ഇന്ത‍്യന്‍ വിനോദ സഞ്ചാരികൾ മരിച്ചു

അർജന്റീനയ്ക്ക് ആവേശ ജയം; ഈജിപ്തിനെ വീഴ്ത്തി ക്വാർട്ടറിൽ

2026 വിംബിൾഡൺ

കൊച്ചിയിൽ സമയക്രമത്തെച്ചൊല്ലി സ്വകാര്യ ബസുകാരുടെ അഴിഞ്ഞാട്ടം; കണ്ടക്ടറുടെ തലയടിച്ചുപൊട്ടിച്ചു, യാത്രക്കാരന്റെ മൂക്കും തകർത്തു

Top Picks for You
Top Picks for You