newsroom@amcainnews.com

ജനത്തിന്റെ നടുവൊടിക്കാൻ ഭൂനികുതിക്കൊള്ള! ഒറ്റയടിക്ക് കൂട്ടിയത് 50%; വ്യാപക വിമർശനം

തിരുവനന്തപുരം: ബജറ്റിൽ ഭൂനികുതി കുത്തനെ കൂട്ടിയതിനെതിരെ വ്യാപക വിമർശനം. സർക്കാർ നടപടിയെ ഭൂനികുതിക്കൊള്ള എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. ഭൂമിയിൽനിന്ന് സർക്കാരിനു ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്താനായി നിലവിലുള്ള അടിസ്ഥാന ഭൂനികുതി സ്ലാബുകളിലെ നിരക്കുകൾ 50 ശതമാനമാണ് ഒറ്റയടിക്കു വർധിപ്പിച്ചിരിക്കുന്നത്.

  • പഞ്ചായത്ത്

പഞ്ചായത്ത് പ്രദേശത്ത് അടിസ്ഥാന ഭൂനികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ആർ ഒന്നിന് (8.1 ആർ വരെ) പ്രതിവർഷം അഞ്ച് രൂപ എന്നത് 7.5 രൂപയാകും. ഏറ്റവും ഉയർന്ന നിരക്കായ ആർ ഒന്നിന് (8.1 ആറിന് മുകളിൽ) പ്രതിവർഷം 30 രൂപ എന്നത് 45 രൂപയാകും.

  • മുൻസിപ്പൽ കൗൺസിൽ

മുൻസിപ്പൽ കൗൺസിൽ പ്രദേശത്ത് 2.43 ആർ വരെ ആർ ഒന്നിന് പ്രതിവർഷം 10 രൂപ എന്നത് 15 രൂപയും 2.43 ആറിനു മുകളിൽ 15 രൂപ എന്നത് 22.50 രൂപയും ആകും.

  • മുനിസിപ്പൽ കോർപറേഷൻ

മുനിസിപ്പൽ കോർപറേഷൻ പ്രദേശത്ത് 1.62 ആർ വരെ പ്രതിവർഷം 20 രൂപ ആയിരുന്നത് 30 രൂപയായും 1.62ന് മുകളിൽ ആർ ഒന്നിന് പ്രതിവർഷം 30 രൂപ ആയിരുന്നത് 45 രൂപയായുമാണ് വർധിച്ചിരിക്കുന്നത്. ഇതിലൂടെ 100 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാർ ഈടാക്കുന്നത്.

You might also like
Clash between protesters and police outside NYC hospital: Anti-ICE protesters and cops clash outside NYC hospital where wounded ‘criminal migrant’ recovering after an agent shot him

ന്യൂയോർക്കിൽ ഐസിഇ വെടിവെപ്പ്: ആശുപത്രിക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

കിസ്റ്റ പൈക്ക് രോഗമുക്തിയിലേക്ക്: ആരോഗ്യനിലയില്‍ പുരോഗതി

കാണാതായ എയർ ആംബുലൻസ് വിമാനത്തിനായുള്ള തിരച്ചിൽ നിർത്തിവെച്ച് യു.എസ്. കോസ്റ്റ് ഗാർഡ്

ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു

കാനഡയിൽ തൊഴിൽ നഷ്ടം രൂക്ഷം: സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ 2027: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Top Picks for You
Top Picks for You