newsroom@amcainnews.com

മാസല്ല, മരണ മാസ്! എന്നെ വകവരുത്തിയാൽ പിന്നെ ഇറാൻ ഉണ്ടാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്; തന്റെ ഉപദേഷ്ടാക്കൾക്ക് നിർദ്ദേശം നൽകി

ന്നെ വകവരുത്തിയാൽ പിന്നെ ഇറാൻ ഉണ്ടാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്നെ ഇറാൻ വധിച്ചാൽ അവരെ ഇല്ലാതാക്കാൻ തന്റെ ഉപദേഷ്ടാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാനെതിരായ ഉപരോധം കർശനമാക്കുന്ന മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ ഭീഷണി. നയങ്ങൾ കർശനമാക്കാനും പുതിയ നയങ്ങൾ രൂപപ്പെടുത്താനുമുള്ള എല്ലാ നടപടികളും അമേരിക്ക തുടങ്ങിക്കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു.

ട്രംപിനും മറ്റ് ഭരണകൂട ഉദ്യോഗസ്ഥർക്കുമെതിരായ ഇറാനിയൻ ഭീഷണികൾ ഫെഡറൽ അധികാരികൾ വർഷങ്ങളായി നിരീക്ഷിച്ചുവരികയാണ്. ഉപോരധമല്ലാതെ എനിക്ക് മറ്റു മാർഗങ്ങളില്ല. ഞങ്ങൾക്ക് ശക്തരായി തുടരണമെന്നും ട്രംപ് പറഞ്ഞു. ഇറാൻ എന്നെ കൊലപ്പെടുത്തുകയാണെങ്കിൽ പിന്നെ ആ രാജ്യം തന്നെ ഉണ്ടാവില്ല. ഒന്നും അവശേഷിക്കില്ലെന്ന് ഓർമ്മ വേണം. അതിനുള്ള നിർദേശങ്ങൾ ഞാൻ നൽകിക്കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു. നേരത്തെ പ്രസിഡന്റായിരുന്നപ്പോൾ ഇറാനെതിരെ കൈക്കൊണ്ട നടപടികൾ നിലവിൽ വീണ്ടും കർശനമാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

You might also like

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

Top Picks for You
Top Picks for You