newsroom@amcainnews.com

സ്റ്റഡി പെർമിറ്റ് പരിധി: 55 പ്രോഗ്രാം ഇൻടേക്കുകൾ താൽക്കാലികമായി നിർത്തുന്നു; 40% പ്രോഗ്രാം വെട്ടിക്കുറച്ച് സെൻ്റ് ലോറൻസ് കോളജ്

ഓട്ടവ: രാജ്യാന്തര വിദ്യാർത്ഥി പ്രവേശനത്തെ ബാധിക്കുന്ന ഫെഡറൽ നയങ്ങളെ തുടർന്ന് 2025-26 അധ്യായന വർഷത്തിൽ 40% പ്രോഗ്രാമുകൾ വെട്ടിക്കുറയ്ക്കുമെന്ന് സെൻ്റ് ലോറൻസ് കോളജ്. മൊത്തം 55 പ്രോഗ്രാം ഇൻടേക്കുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് കിഴക്കൻ ഒൻ്റാരിയോ കോളേജ് പ്രഖ്യാപിച്ചു.

വെട്ടിക്കുറച്ച പ്രോഗ്രാമുകളിൽ അമ്പത്തിയൊന്ന് എണ്ണം പോസ്റ്റ്-സെക്കൻഡറി ബിരുദം, ഡിപ്ലോമ, ക്രെഡൻഷ്യൽ പ്രോഗ്രാമുകളും നാലെണ്ണം അപ്രൻ്റീസ്ഷിപ്പുകളുമാണ്. നിർത്തലാക്കുന്ന പ്രോഗ്രാമിൽ നിലവിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികളെ ഈ മാറ്റം ബാധിക്കില്ലെന്ന് സെൻ്റ് ലോറൻസ് കോളേജ് പ്രസിഡൻ്റും സിഇഒയുമായ ഗ്ലെൻ വോൾബ്രെഗ്റ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

സെൻ്റ് ലോറൻസ് കോളജിന് ബ്രോക്ക്‌വിൽ, കിങ്സ്റ്റൺ, കോൺവാൾ എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്. ഈ കാമ്പസുകളിലെ എൻറോൾമെൻ്റ് കുറഞ്ഞതായും അദ്ദേഹം അറിയിച്ചു. വിദേശ വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ രാജ്യത്തുടനീളമുള്ള കോളേജുകളും സർവകലാശാലകളും നിരവധി പ്രോഗ്രാമുകൾ വെട്ടിക്കുറച്ച സാഹചര്യത്തിലാണ് സെൻ്റ് ലോറൻസ് കോളജിന്റെ പ്രഖ്യാപനം.

You might also like

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫറൻസ് ജൂലൈ 9 മുതൽ 12 വരെ കൊളറാഡോയിൽ

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 534 പിആർ ഇൻവിറ്റേഷൻ, കട്ട്-ഓഫ് സ്കോർ കുറഞ്ഞു

ഫോമാ ബെസ്റ്റ് അസോസിയേഷന്‍ അവാര്‍ഡ് 2026: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18

റെജീനയിൽ ഓണാഘോഷം ഓഗസ്റ്റ് 22-ന്; കലാപരിപാടികളിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു

വയനാട് ദുരന്തം മനുഷ്യനിർമിതം; തുരങ്കപാത നിർമാണത്തിലെ അപാകതയെന്ന് മന്ത്രി ടി. സിദ്ദിഖ്

Top Picks for You
Top Picks for You