newsroom@amcainnews.com

ബ്രാംപ്ടണിലെ റീട്ടെയിൽ ഇലക്ട്രോണിക്സ് സ്റ്റോറിൽനിന്ന് തോക്ക് മോഷണം; രണ്ട് കൗമാരക്കാർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ബ്രാംപ്ടൺ: നഗരത്തിലെ റീട്ടെയിൽ സ്റ്റോറിൽ നടന്ന കവർച്ചയിൽ രണ്ട് കൗമാരക്കാർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ജനുവരി 25ന് പ്രാദേശിക സമയം വൈകിട്ട് 5 മണിക്കായിരുന്നു മോഷണം നടന്നത്. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പീൽ റീജനൽ പൊലീസ് വ്യക്തമാക്കി. സ്റ്റീൽസ് അവന്യൂ വെസ്റ്റിനും മക്ലാഫ്ലിൻ റോഡ് സൗത്തിനും സമീപമുള്ള ഒരു ഇലക്ട്രോണിക്സ് സ്റ്റോറിലാണ് സായുധ കവർച്ച നടന്നത്. രണ്ട് കൗമാരക്കാരും രണ്ട് യുവാക്കളും ഉൾപ്പെടുന്ന സംഘം കടയിൽ കയറി തോക്ക് മോഷണം നടത്തുകയായിരുന്നു.

ടൊറൻ്റോയിലെ ഡണ്ടാസ് സ്ട്രീറ്റ് വെസ്റ്റ്, കിപ്ലിങ് അവന്യൂ എന്നീ മേഖലകളിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തി. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ സെൻട്രൽ റോബറി ബ്യൂറോയുമായി ബന്ധപ്പെടുന്നതിന് (905)453-2121 ext. 3410 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. പീൽ ക്രൈം സ്റ്റോപ്പർമാരെ 1-800-222-TIPS (8477) എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ peelcrimestoppers.ca എന്ന വെബ്സൈറ്റ് സന്ദർശിച്ചോ വിവരങ്ങൾ നൽകാവുന്നതാണ്.

You might also like

കാലിഫോർണിയയിൽ ഈസ്റ്റർ ആഘോഷത്തിനിടെ എഗ്ഗ് ഹണ്ടിങ്ങിൽ തലയോട്ടി കണ്ടെത്തി

പിയേഴ്സൺ വിമാനത്താവളത്തിലെ സ്വർണ്ണക്കവർച്ച; അർസലാൻ ചൗധരിക്ക് നാല് വർഷം തടവ് ശിക്ഷ

സാങ്കേതിക തകരാർ, ബിസെൽ സ്റ്റീം ക്ലീനറുകൾ തിരിച്ചുവിളിക്കുന്നു; കാനഡയിലും അമേരിക്കയിലുമായി പത്ത് ലക്ഷത്തിലധികം യൂണിറ്റുകൾക്ക് വിലക്ക്

ആക്സ്, ഡോവ് ബോഡി സ്പ്രേകൾക്ക് കാനഡയിൽ വിലക്ക്; സുരക്ഷാ ലേബലുകളിൽ വീഴ്ച; ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; കാനഡയിൽ ഡീസൽ ക്ഷാമം രൂക്ഷമാകുന്നു; വിപണിയിൽ ആശങ്ക

മിഡിൽ ഈസ്റ്റിൽ നയതന്ത്ര ചർച്ചകൾക്ക് തുടക്കം; ലബനനുമായി സംസാരിക്കാൻ നെതന്യാഹു; അമേരിക്കയും ഇറാനും പാകിസ്ഥാനിൽ കൂടിക്കാഴ്ച നടത്തും

Top Picks for You
Top Picks for You