newsroom@amcainnews.com

സൈന്യത്തിൽ ഇനി ട്രാൻസ്ജെൻഡറുകൾ വേണ്ട: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ : സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള ഉത്തരവിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ട്രാൻസ്ജെൻ‍ഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോട് കൂറ് പുലർത്തില്ലെന്നും ട്രംപ് ആരോപിച്ചു. അവരുടെ സാന്നിധ്യം സൈന്യത്തിന് ഹാനികരമാണെന്നും വിഷയം പരിഹരിക്കാൻ പുതിയ നയം ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016-ൽ ഒബാമയുടെ ഭരണകാലത്താണ് സൈന്യത്തിലെ ട്രാൻസ്ജെൻഡർ വിലക്ക് പിൻവലിച്ചത്. എന്നാൽ ഈ വിലക്ക് തിരികെ കൊണ്ടുവരുമെന്ന് ഡോണാൾഡ് ട്രംപ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ജെൻഡർ മാത്രമാണ് യുഎസിൽ ഉണ്ടാവുകയെന്നും ട്രംപ് അധികാരത്തിലെത്തിയപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ഇത്തരം നിലപാടുകൾ വലിയ ചർച്ചകൾക്കും എതിർപ്പുകൾക്കും ഇതിനോടകം തന്നെ കാരണമായിട്ടുണ്ട്. 

You might also like

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

Top Picks for You
Top Picks for You