newsroom@amcainnews.com

റിമാന്റിലായി ജയിലിൽ കഴിയുന്ന മണവാളന്റെ മുടി മുറിച്ചു, നടപടി ജയിൽ ചട്ടപ്രകാരമെന്ന് സൂപ്രണ്ട്; മുടി പോയതോടെ അസ്വസ്ഥത കാണിച്ച ഷഹിൻ ഷായെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

തൃശ്ശൂർ: കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ റിമാന്റിലായി ജയിലിൽ കഴിയുന്ന യൂട്യൂബർ മണവാളന്റെ മുടി മുറിച്ചു. തൃശൂർ ജില്ലാ ജയിലിൽ എത്തിച്ച യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷായുടെ മുടിയാണ് ജയിലിൽ വെച്ച് മുറിച്ചത്. ജയിൽ ചട്ടപ്രകാരമാണ് മുടിമുറിച്ചതെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. മുടി മുറിച്ചതിനെ തുടർന്ന് അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് യൂട്യൂബർ മണവാളൻ അറസ്റ്റിലായത്. 10 മാസമായി ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻഷായെ കുടകിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുടകിൽ നല്ല ക്ലൈമറ്റായതിനാൽ ട്രിപ്പ് പോയതാണെന്നായിരുന്നു പൊലീസ് സ്റ്റേഷനിൽ വച്ച് പ്രതി പരിഹാസത്തോടെ പറഞ്ഞത്. ജില്ലാ ജയിലിൽ പ്രവേശിക്കും മുമ്പ് റീൽസെടുത്തും മണവാളനും സംഘവും ആഘോഷിച്ചു. കഴിഞ്ഞ ഏപ്രിൽ 19ന് പൂരദിവസം രാത്രി മദ്യ ലഹരിയിൽ കേരള വർമ്മ കോളേജ് വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് 26കാരൻ മുഹമ്മദ് ഷഹീൻഷാക്ക് പിടിവീണത്. കുടകിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർ വെസ്റ്റ് ഷാഡോ സംഘമാണ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതി ക്യാമറയ്ക്ക് മുന്നിലും പെർഫോമൻസ് തുടർന്നു. തൃശൂർ ജ്യൂഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻറ് ചെയ്തിരിക്കുന്നത്.

കേരളവർമ്മ കോളജിന് പിൻഭാഗത്തെ പാടത്തോട് ചേർന്ന് മദ്യ പാർട്ടി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു കോളേജ് വിദ്യാർത്ഥികളുമായി മണവാളനും സംഘവും തർക്കമുണ്ടായത്. ബൈക്കിൽ രക്ഷപെട്ടോടിയ വിദ്യാർഥികളെ മണവാളനും സംഘവും പിന്തുടർന്നു. കേരള വർമ്മ കോളെജിന് സമീപം വച്ച് ബൈക്ക് ഇടിച്ച് വീഴ്ത്തി കാനയിലിട്ടു. കേസെടുത്തതോടെ ഒളിവിൽ പോകുകയായിരുന്നു.

You might also like
Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Trump administration to remove 760,000 Affordable Care Act enrollees over fraud claims

തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അഫോർഡബിൾ കെയർ ആക്ട് (Affordable Care Act) അംഗങ്ങളിൽ നിന്ന് 760,000 പേരെ ഒഴിവാക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Top Picks for You
Top Picks for You