newsroom@amcainnews.com

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി, അധ്യാപകർ പോലീസിൽ വിവരമറിയിച്ചു; സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയം, തുടർച്ചയായി വീട്ടിലെത്തി പീഡിപ്പിച്ചു, 25കാരൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ തിരൂർ വെട്ടം സ്വദേശി നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ​ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത്. കുട്ടി ഇക്കാര്യം വീട്ടിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. പിന്നീട് അധ്യാപകർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 25 കാരനായ നിഖിലിനെ പൊലീസ് അറസ്റ്റുചെയ്യുന്നത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.

സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് നിഖിലിനെ പരിചയപ്പെടുന്നതെന്നും തുടർച്ചയായി പെൺകുട്ടിയെ വീട്ടിലെത്തി നിഖിൽ പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. സംഭവത്തിൽ സുഹൃത്തുക്കൾക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണ്. ചൈൽഡ് ലൈനും കുട്ടിയുടെ മൊഴി പരിശോധിച്ചു. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

You might also like

വൈറ്റ് ഹൗസിലെ യുഎഫ്‌സി പരിപാടിക്കിടെ ആക്രമണത്തിന് നീക്കം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

ഖത്തറിലെ പ്രകൃതിവാതക പ്ലാൻ്റിൽ വൻ സ്ഫോടനം; 54 പേർക്ക് പരുക്ക്

കാനഡയിൽ ഭൂരിപക്ഷം കോടീശ്വരന്മാരും ഒൻ്റാരിയോയിൽ: റിപ്പോർട്ട്

ലാറ്റിനോ വോട്ടർമാരെ സ്വാധീനിക്കാൻ പാർട്ടികൾ തമ്മിൽ കടുത്ത മത്സരം

എലിജിബിലിറ്റി എക്സ്‌പ്ലോറർ: പുതിയ ഓൺലൈൻ ടൂളുമായി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You