newsroom@amcainnews.com

അമേരിക്കയിൽ താമസമാക്കിയ യുവദമ്പതികൾ വിവാഹ സർട്ടിഫിക്കറ്റിനായി രജിസ്ട്രാർ ഓഫീസിൽ ജനറേറ്ററുമായി എത്തി! കാരണം ഇതാണ്

കോട്ടയം: രജിസ്ട്രാർ ഓഫീസിൽ വൈദ്യുതി മുടക്കം. വിദേശത്ത് സ്ഥിര താമസമാക്കിയ യുവദമ്പതികൾ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാനായി രജിസ്ട്രാർ ഓഫീസിൽ എത്തിച്ചത് ജനറേറ്റർ. കോട്ടയം പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ വെള്ളിയാഴ്ചയാണ് സംഭവം. അമേരിക്കയിലേക്ക് മടങ്ങും മുൻപ് വിവാഹ സർട്ടിഫിക്കറ്റ് വാങ്ങാനായി എത്തിയപ്പോഴാണ് വൈദ്യുതി ലൈനിൽ പണിമുടക്ക് ആയതിനാൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ കറന്റില്ലെന്ന് മനസിലാക്കിയത്.

ശനിയാഴ്ച മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തിരുന്നതിനാൽ സർട്ടിഫിക്കറ്റ് വാങ്ങൽ മറ്റൊരു ദിവസത്തേക്ക് നീട്ടിവയ്ക്കാൻ ആവാത്ത സാഹചര്യവും നേരിട്ടതോടെയാണ് ദമ്പതികൾ സബ് രജിസ്ട്രാർ ഓഫീസിലേക്ക് ജനറേറ്റർ എത്തിച്ചത്. വൈദ്യുതി വരാൻ ഉച്ച വരെ കാത്തിരുന്ന ശേഷമായിരുന്നു യുവ ദമ്പതികളുടെ നടപടി. പാമ്പാടിയിൽനിന്നാണ് ദമ്പതികൾ ജനറേറ്റർ എത്തിച്ചത്. ജീവനക്കാരുടെ അടക്കം സമ്മതത്തോടെയായിരുന്നു നടപടി. വൈദ്യുതിബന്ധം പുനസ്ഥാപിച്ച് ജീവനക്കാർ സന്തോഷത്തോടെ ദമ്പതികൾക്ക് സർട്ടിഫിക്കറ്റ് നൽകി. സർട്ടിഫിക്കറ്റുമായി ശനിയാഴ്ച ദമ്പതികൾ അമേരിക്കയ്ക്ക് മടങ്ങുകയും ചെയ്തു.

എന്നാൽ, തങ്ങളുടെ ആവശ്യം കഴിഞ്ഞപ്പോൾ ജനറേറ്ററിന്റെ ഫ്യൂസ് ഊരാതെയാണ് ദമ്പതികൾ മടങ്ങിയത്. ഇതോടെ വെള്ളിയാഴ്ച പലവിധ ആവശ്യങ്ങൾക്കായി സബ രജിസ്ട്രാർ ഓഫീസിലെത്തിയവർക്ക് നിരാശരായി മടങ്ങേണ്ടി വന്നില്ല. പേപ്പറുകൾ ലഭിച്ചെങ്കിലും എപ്പോഴും ആരും ജനറേറ്റർ എത്തിക്കാനുണ്ടാവാത്തതിനാൽ വൈദ്യുതി മുടക്കം അടക്കമുള്ള മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ ബദൽ മാർഗങ്ങൾ ഉറപ്പാക്കണമെന്ന് ഓഫിസിൽ എത്തിയവർ പ്രതികരിക്കുന്നത്.

You might also like

വീണ്ടും കൂട്ടപ്പിരിച്ചു വിടലിന് ഒരുങ്ങി ആഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ്; ലോകത്തെമ്പാടുമുള്ള ജീവനക്കാരുടെ നാല് ശതമാനത്തോളം പേരെ പിരിച്ചു വിടാനാണ് പുതിയ നീക്കം

ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് ശേഷവും ഗാസയിൽ ആക്രമണം; 30 പലസ്തീൻകാർ കൊല്ലപ്പെട്ടു

ഗാസ വെടിനിർത്തൽ: ട്രംപിന്റെ ചര്‍ച്ചാപാടവത്തെ പ്രശംസിച്ച് മസ്‌ക്

യുഎസിലെ രാഷ്ട്രീയ അവസ്ഥകളും കർശനമായ പ്രവേശന നിയമങ്ങളും; യൂറോപ്യൻ വിനോദസഞ്ചാരികളിൽ പകുതിയിലധികം പേരും കാനഡയിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു

ഓട്ടോമോട്ടീവ് സെക്ടർ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി മാർക്ക് കാർണി

റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് കനത്ത നികുതി; ആശങ്ക അറിയിച്ച് ഇന്ത്യ

Top Picks for You
Top Picks for You