newsroom@amcainnews.com

മഹാകുംഭ മേളയിൽ പങ്കെടുക്കാൻ അമേരിക്കയിൽനിന്ന് സ്റ്റീവ് ജോബ്സിന്റെ ഭാര്യ ഇന്ത്യയിലെത്തി; കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചു

ദില്ലി: മഹാകുംഭ മേളയിൽ പങ്കെടുക്കാൻ അമേരിക്കയിൽനിന്ന് ആപ്പിൾ സഹസ്ഥാപകനും ആദ്യത്തെ സിഇഒയുമായ അന്തരിച്ച സ്റ്റീവ് ജോബ്‌സിൻ്റെ ഭാര്യ ഇന്ത്യയിലെത്തി. കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്ക് പോകുന്നതിന് മുമ്പ് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചു. നിരഞ്ജനി അഖാരയിലെ സ്വാമി കൈലാസാനന്ദ ഗിരിജി മഹാരാജിനൊപ്പമാണ് ലോറീൻ എത്തിയത്.

ഇന്ത്യൻ ശൈലിയിൽ പിങ്ക് നിറത്തിലുള്ള സ്യൂട്ടും തലയിൽ വെളുത്ത ‘ദുപ്പട്ട’യും ധരിച്ച് ലോറീൻ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ശ്രീകോവിലിന് പുറത്ത് നിന്ന് പ്രാർഥിച്ചു. ക്ഷേത്രത്തിൻ്റെ ആചാരങ്ങൾ പിന്തുടർന്നാണ് ലോറീൻ എത്തിയതെന്നും അഹിന്ദുവായതിനാൽ ശിവലിംഗത്തിൽ തൊടാൻ കഴിയില്ലെന്നും അതുകൊണ്ടാണ് ശിവലിംഗം പുറത്ത് നിന്ന് കണ്ടെന്നും കൈലാസാനന്ദ് ഗിരി പറഞ്ഞു.

മഹാമേളയായ ‘മഹാകുംഭം’ ജനുവരി 13ന് ആരംഭിച്ച് ഫെബ്രുവരി 26ന് പ്രയാഗ്‌രാജിൽ സമാപിക്കും. 12 വർഷത്തിലൊരിക്കലാണ് മഹാകുംഭമേള നടക്കുക. യുപി സർക്കാർ വിപുലമായ സുരക്ഷാ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. സുരക്ഷിതവും ഗംഭീരവുമായ ആഘോഷം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും എഐയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സിസിടിവികൾ, അണ്ടർവാട്ടർ ഡ്രോണുകൾ, സന്ദർശകർക്കും ഭക്തർക്കും വേണ്ടിയുള്ള അത്യാധുനിക സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഭക്തർക്കായി സംസ്ഥാനത്തുടനീളം നിരവധി ഇലക്‌ട്രിക് ബസുകൾ വിന്യസിച്ചിട്ടുണ്ട്, വിവിധ റൂട്ടുകളിൽ തടസമില്ലാത്ത ഗതാഗതം ഉറപ്പാക്കാൻ ലഖ്‌നൗവിൽനിന്ന് 30 ബസുകൾ കൂടി അനുവദിക്കും.

You might also like

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

Top Picks for You
Top Picks for You