newsroom@amcainnews.com

പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടം: ബസിന്റെ ബ്രേക്ക് പൊട്ടിയെന്നതു സ്ഥിരീകരിക്കാനായില്ല, കൂടുതൽ പരിശോധന വേണമെന്ന് മോട്ടർ വാഹന വകുപ്പ്

മുണ്ടക്കയം: പുല്ലുപാറയിൽ കൊക്കയിലേക്കു മറിഞ്ഞ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പൊട്ടിയെന്നതു സ്ഥിരീകരിക്കാനായില്ലെന്ന് മോട്ടർ വാഹന വകുപ്പ്. പ്രാഥമിക പരിശോധനയിൽ ഇതു വ്യക്തമല്ലെന്നും ബ്രേക്ക് ഡ്രം അഴിച്ചു പരിശോധിക്കണമെന്നും ആർടിഒ വി.കെ.രാജീവ് പറഞ്ഞു. വാഹനത്തിൽ സ്പീഡ് ഗവർണർ, ജിപിഎസ് ഉൾപ്പെടെയുണ്ട്. അവ പ്രവർത്തന യോഗ്യമാണോ എന്ന് ഇപ്പോൾ അറിയാൻ കഴിയില്ലെന്നും മെന്നും അദ്ദേഹം വ്യക്തമാക്കി.

മുറിഞ്ഞപുഴ കടുവാപ്പാറ പിന്നിട്ടപ്പോൾ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവർ ആർ.രാജീവ്‌കുമാർ സഹ ഡ്രൈവർ ഡിക്സണോടു പറഞ്ഞിരുന്നു. ഗിയർ ഡൗൺ ചെയ്യാൻ ഡിക്സൺ നിർദേശിച്ചെങ്കിലും അപ്പോഴേക്കും ബസിന്റെ നിയന്ത്രണം നഷ്ടമായിരുന്നു. വഴിയരികിലെ ക്രാഷ് ബാരിയർ തകർത്ത് കൊക്കയിലേക്കു വീണെങ്കിലും ഒരു റബർ മരത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു.

ബ്രേക്ക് ഡ്രം അഴിച്ചു പരിശോധിക്കാൻ ബസ് പൊൻകുന്നം ഡിപ്പോയിലേക്കു മാറ്റും. അപകട സ്ഥലത്തുനിന്നു തിങ്കളാഴ്ച രാത്രി തന്നെ ബസ് പെരുവന്താനം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മോട്ടർ വാഹന വകുപ്പ് അധികൃതർ പരിശോധിച്ചിരുന്നു.

തിങ്കൾ പുലർച്ചെയാണ് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് കെകെ റോഡിൽ കുട്ടിക്കാനത്തുനിന്ന് 8 കിലോമീറ്റർ അകലെ പുല്ലുപാറയിൽ 30 അടി താഴ്ചയിലേക്കു മറിഞ്ഞ് 4 പേർ മരിച്ചത്. ബജറ്റ് ടൂറിസം യാത്രയുടെ ഭാഗമായി തഞ്ചാവൂരും മധുരയും സന്ദർശിച്ചു മാവേലിക്കരയിലേക്കു മടങ്ങിയ ബസിൽ 3 ജീവനക്കാരടക്കം 37 പേരാണുണ്ടായിരുന്നത്. 33 പേർക്കു പരുക്കേറ്റിരുന്നു.

You might also like

ആജീവനാന്ത യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കാൻ ഇനി ഇന്ത്യക്കാർക്ക് കൂടുതൽ എളുപ്പം; നിബന്ധനകളിൽ പുതിയ പരിഷ്‌കാരം, 23 ലക്ഷം രൂപ മുടക്കിയാൽ ഗോൾഡൻ വിസ

ഉഷ്ണതരംഗം: ‘ഹീറ്റ് റിലീഫ് നെറ്റ്വര്‍ക്ക്’ സജീവമാക്കി ടൊറന്റോ സിറ്റി

ഗാസ വെടിനിർത്തൽ: ട്രംപിന്റെ ചര്‍ച്ചാപാടവത്തെ പ്രശംസിച്ച് മസ്‌ക്

മാനിറ്റോബയില്‍ കാട്ടുതീ രൂക്ഷം: ഏഴ് വീടുകള്‍ കത്തിനശിച്ചു

ഐവിഎഫ് പ്രോഗ്രാം: അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ച് ബ്രിട്ടിഷ് കൊളംബിയ

ആപ്പ് അധിഷ്ഠിത തൊഴിലാളികൾക്ക് നാഴികക്കല്ല്; വിക്ടോറിയയിലെ ഊബർ റൈഡ്-ഹെയ്‌ലിംഗ് ഡ്രൈവർമാർക്ക് യൂണിയൻ പദവി

Top Picks for You
Top Picks for You