newsroom@amcainnews.com

പെട്രോളിന്റെ അളവിലും ഗുണത്തിലും കൃതൃമമെന്ന് പരാതികൾ; കൊച്ചിയിലെ പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന, പരിശോധനകൾ തുടരും

കൊച്ചി: കൊച്ചിയിലെ പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന. ഇന്നലെ രാത്രിയായിരുന്നു സംഘം പരിശോധന നടത്തിയത്. പെട്രോൾ പമ്പുകളിൽ രാത്രികാലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടോ എന്ന് പരിശോധിക്കനാണ് പ്രധാനമായും പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു. മാനദണ്ഡങ്ങൾ പാലിച്ചാണോ പെട്രോൾ വിൽക്കുന്നതെന്നും, പെട്രോളിന്റെ അളവിലും ഗുണത്തിലും കൃതൃമം ഉണ്ടോയെന്നുമടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

ശബരിമല തീര്‍ത്ഥാടകരടക്കം രാത്രികാലങ്ങളിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നുണ്ട്. ഈ സമയങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള കൃതമം നടക്കുന്നുണ്ടോ എന്നറിയാനാണ് എറണാകുളം ജില്ലയിൽ വ്യപാകമായി രാത്രികാല പരിശോധന നടത്തിയത്. പൊതുജന പരാതികൾ കൂടി പരിഗണിച്ചായിരുന്നു ഇത്. പരിശോധനയിൽ ക്രമക്കേടുകൾ ഒന്നും കണ്ടെത്തിയില്ലെന്നും പരിശോധനകൾ തുടരുമെന്നും മധ്യമേഖല ജോയിന്റ് കൺട്രോളര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മധ്യമേഖല ജോയിന്റ് കൺട്രോളർ രാജേഷ് സാമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഘത്തിൽ ഡെപ്യൂട്ടി കൺട്രോളർമാരായ വിനോദ് കുമാർ ഇ, സന്തോഷ് എൻ.സി, എം.വി അജിത്കുമാർ, സന്തോഷ്‌ എം.ടി, ജയൻ പി.ജി, ജിനു വിൻസെന്റ് എന്നീ ഉദ്യോഗസ്ഥരും സ്‌ക്വാഡിൽ ഉണ്ടായിരുന്നു.

You might also like

ടെക്സസിൽ കനത്ത പ്രളയം: 24 മരണം, നിരവധി പേരെ കാണാതായി

ഗാസ വെടിനിര്‍ത്തല്‍: ഇസ്രയേല്‍ സംഘം ഖത്തറിലേക്ക്

കുടിയേറ്റ നിയന്ത്രണവുമായി ബ്രിട്ടിഷ് സർക്കാർ: തൊഴിൽ വീസയ്ക്ക് ബിരുദം വേണം

കനേഡിയന്‍ ടൂറിസ്റ്റ് ഡൊമിനിക്കന്‍ റിപ്പബ്ലിക് ബീച്ചില്‍ മരിച്ച നിലയില്‍

രാഷ്ട്രീയ യുദ്ധം: ‘അമേരിക്ക പാര്‍ട്ടി’ രൂപീകരിച്ച് ഇലോൺ മസ്ക്

യൂറോപ്യൻ മദ്യത്തിന് താരിഫ് ചുമത്തി ചൈന

Top Picks for You
Top Picks for You