newsroom@amcainnews.com

കെട്ടിട നിർമ്മാണത്തിനായി സ്ഥാപിച്ച തൂൺ വീണ് 15കാരിക്ക് ദാരുണാന്ത്യം; കേസെടുത്ത് പോലീസ്

ബെംഗളൂരു: കെട്ടിട നിർമ്മാണത്തിനായി സ്ഥാപിച്ച തൂൺ വീണ് 15കാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ വിവി പുരത്ത് നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടത്തിന്റെ തൂണുകൾ സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന 15കാരിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. തേജസ്വിനി റാവു എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് സംഭവത്തിൽ പരിക്കേറ്റത്. വാസവി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനി.

ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയാണ് അപകടമുണ്ടായത്. നാഷണൽ കോളേജ് മെട്രോ സ്റ്റേഷന് സമീപത്തുള്ള നാഷണൽ ഹൈ സ്കൂൾ റോഡിലേക്കാണ് കെട്ടിടത്തിന് സമീപത്തിന് നിർമ്മാണ അവശ്യത്തിനായി സ്ഥാപിച്ച തൂൺ തകർന്ന് വീണത്. വഴിയിലുണ്ടായിരുന്ന മറ്റ് ചിലർ ഓടി രക്ഷപ്പെട്ടെങ്കിലും 15കാരി തൂണിന് അടിയിൽ പെടുകയായിരുന്നു. തേജസ്വിനിയെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും 2.15ഓടെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ തേജസ്വിനിയുടെ പിതാവ് സുധാകർ റാവുവിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

അശ്രദ്ധമൂലമുണ്ടായ മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്യ ഫോറൻസിക് റിപ്പോർട്ട് വന്നാലാണ് അപകടം എങ്ങനെയാണെന്ന് കണ്ടെത്താനാവുകയെന്നാണ് പൊലീസ് വിശദമാക്കുന്നത്. സർവേ പോൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പഠനത്തിനൊപ്പം നൃത്തത്തിലും മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനിയെന്നാണ് അധ്യാപകർ വിശദമാക്കുന്നത്. ടാക്സി ഡ്രൈവറാണ് തേജസ്വിനിയുടെ പിതാവ്.

You might also like

യൂറോപ്യൻ മദ്യത്തിന് താരിഫ് ചുമത്തി ചൈന

ടെക്സസിൽ കനത്ത പ്രളയം: 24 മരണം, നിരവധി പേരെ കാണാതായി

ട്രംപും സൈനികോദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ അനുമതിയില്ലാതെ എത്തിയ സക്കര്‍ബെര്‍ഗിനെ പുറത്താക്കി

ടെക്‌സസിൽ മിന്നൽപ്രളയം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി

മസ്‌കിന്റെ രാഷ്ട്രീയ അഭിലാഷങ്ങൾ വ്യക്തമാക്കണം; ടെസ്‌ല ബോർഡിന് മുൻ ഡോജ് ഉപദേഷ്ടാവ് ജെയിംസ് ഫിഷ്ബാക്കിന്റെ കത്ത്

കീവില്‍ റഷ്യന്‍ വ്യോമാക്രമണം: എട്ടുപേര്‍ക്ക് പരുക്ക്,

Top Picks for You
Top Picks for You