newsroom@amcainnews.com

സാമൂഹിക സുരക്ഷാ ബില്ലിൽ പ്രസിഡന്റ് ബൈഡൻ തിങ്കളാഴ്ച ഒപ്പിടും; പ്രയോജനം ലഭിക്ക പൊതുമേഖലയിലെ 3 മില്യൻ തൊഴിലാളികൾക്ക്

വാഷിങ്ടൻ: പൊതുമേഖലയിലെ 3 മില്യൻ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിച്ചുകൊണ്ടുള്ള പുതിയ സാമൂഹിക സുരക്ഷാ ബില്ലിൽ പ്രസിഡന്റ് ബൈഡൻ തിങ്കളാഴ്ച ഒപ്പിടും. കഴിഞ്ഞ ആഴ്ച, കോൺഗ്രസ് സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്റ്റ് പാസാക്കി. പതിറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടുന്ന ബില്ലാണിത്. പൊതു പെൻഷനുകൾ എടുക്കുന്ന ഏകദേശം 3 ദശലക്ഷം പൊതുമേഖലാ റിട്ടയർമെന്റ് പെയ്‌മെന്റുകൾ വർദ്ധിപ്പിക്കുന്ന സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്റ്റ്, ജനുവരി 6 ന് പ്രസിഡന്റ് ജോ ബൈഡൻ നിയമമാക്കുമെന്ന് പൊതു ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു.

പുതിയ ബിൽ മുൻ പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിശമന സേനാംഗങ്ങൾ, അധ്യാപകർ എന്നിവർക്ക് സോഷ്യൽ സെക്യൂരിറ്റി റിട്ടയർമെന്റ് പെയ്‌മെന്റുകൾ വർദ്ധിപ്പിക്കും, ഇത് പ്രോഗ്രാമിന്റെ ധനസ്ഥിതിയെ കൂടുതൽ ദുർബലമാക്കുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകി. 10 വർഷത്തിനുള്ളിൽ ബില്ലിന് 195 ബില്യൻ ഡോളറിലധികം ചിലവ് വരും.

പെൻഷൻ സ്വീകരിക്കുന്ന ആളുകൾക്ക് പരിമിതമായ ആനുകൂല്യങ്ങൾ നൽകുന്ന രണ്ട് പതിറ്റാണ്ടുകൾ പഴക്കമുള്ള വ്യവസ്ഥകൾ സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്ട് റദ്ദാക്കും. നിലവിൽ, പെൻഷൻ പോലെയുള്ള മറ്റ് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ കൂടി ലഭിച്ചാൽ പൊതുസേവന ജീവനക്കാർക്ക് അവരുടെ മുഴുവൻ സാമൂഹിക, സുരക്ഷാ ആനുകൂല്യങ്ങളും ലഭിക്കില്ല.

സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം പ്രാബല്യത്തിൽ ആയ ശേഷം നിയമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.ssa.gov/ എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും.

You might also like

‘ജനാധിപത്യത്തിനെതിരായ ആക്രമണം’: ട്രംപിനെതിരെ മറുപടിയുമായി മംദാനി

ടെക്സസിലെ വെള്ളപ്പൊക്കം: ദുരന്ത പ്രഖ്യാപനത്തിൽ ട്രംപ് ഒപ്പുവെച്ചു

പുതിയ മാറ്റവുമായി യൂട്യൂബ്; 16 വയസിന് താഴെയുളളവര്‍ക്ക് ഒറ്റയ്ക്ക് ലൈവ് സ്ട്രീം സാധിക്കില്ല

രാഷ്ട്രീയ യുദ്ധം: ‘അമേരിക്ക പാര്‍ട്ടി’ രൂപീകരിച്ച് ഇലോൺ മസ്ക്

ഏഷ്യൻ വിപണികളിലേക്ക് ദ്രവീകൃത പ്രകൃതിവാതകവുമായി കാനഡയിൽ നിന്നുള്ള ആദ്യ കപ്പൽ യാത്ര തുടങ്ങി

ഉത്തരേന്ത്യയിൽ ദുരിത പെയ്ത്ത് തുടരുന്നു; ഹിമാചൽ പ്രദേശിൽ ഇതുവരെ മരിച്ചത് 51 പേർ

Top Picks for You
Top Picks for You