newsroom@amcainnews.com

ഫോമ കുടുംബ കൺവൻഷൻ 2026: ഫോമയുടെ ഏറ്റവും വലിയ ഫാമിലി കൺവൻഷന് ഒരുക്കം തുടങ്ങി; ചുക്കാൻ പിടിക്കുന്നത് മാത്യൂസ് മുണ്ടക്കൽ

ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയും അഭിമാനവുമായ ഫോമയുടെ ഒൻപതാമത് ഇന്റർനാഷൻ കുടുംബ കൺവൻഷന്റെ ഒരുക്കം പുരോ​ഗമിക്കുന്നു. 2026 ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ നടക്കുന്ന ഫോമയുടെ കുടുംബ കൺവൻഷൻ ഹൂസ്റ്റണിലെ ‘വിൻഡം’ ഹോട്ടലിലാണ് വേദി. ഫോമയുടെ 80ൽപ്പരം അംഗ സംഘടനകളിൽ നിന്നുമായി 2500ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന വിപുലമായ കൺവൻഷനാണ് പ്രതീക്ഷിക്കുന്നത്. നാട്ടിൽനിന്നു രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിപുലമായ കലാപരിപാടികളും ഫോമയുടെ 12 റീജനുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാമത്സരങ്ങളും ഉണ്ടാകും.

ഇന്റർനാഷൻ കുടുംബ കൺവൻഷന്റെ ചെയർമാനായി മാത്യൂസ് മുണ്ടക്കലിനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്‌, ട്രെഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രെഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു. ആത്മാർത്ഥമായ നേതൃത്വ പാടവവും വ്യക്‌തമായ നിലപാടുകളും ഉള്ളതിനാലാണ് അദ്ദേഹത്തെ തേടി സ്ഥാനമാനങ്ങൾ എത്തുന്നതെന്ന് മാഗിന്റെ പുതിയ പ്രസിഡന്റ് ജോസ് കെ. ജോൺ പറഞ്ഞു.

ഫോമാ വിമൻസ് ഫോറം, യൂത്ത് വിങ് എന്നിവരുടെ സഹകരണത്തോടെ കുടുംബങ്ങൾക്കും കുട്ടികൾക്കും ഹൃദ്യമാകുന്ന പല പരിപാടികളും നടത്തുമെന്ന് ജനറൽ സെക്രട്ടറി ബൈജു വർഗീസ് പറഞ്ഞു. 2024 വർഷത്തെ കൺവൻഷനെക്കാൾ ചെലവ് പ്രതീക്ഷിക്കുന്നതായും അതിനനുസരിച്ചുള്ള ബജറ്റ് ഉണ്ടാക്കുമെന്ന് ട്രഷറർ സിജിൽ പാലക്കലോടി അറിയിച്ചു. ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുടുംബ കൺവൻഷനാണ് ലക്ഷ്യമിടുന്നതെന്ന് വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ പറഞ്ഞു. വർണാഭമായ കലാസാംസ്കാരിക പരിപാടികൾ കോർത്തിണക്കി ഫോമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാമിലി കോൺവൻഷനാണ് ഹൂസ്റ്റണിൽ വിഭാവനം ചെയ്യുന്നതെന്ന് കൺവൻഷൻ ചെയർമാൻ മാത്യൂസ് മുണ്ടക്കലും ജനറൽ കൺവീനർ സുബിൻ കുമാരനും അറിയിച്ചു. അതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും അവർ അഭ്യർത്ഥിച്ചു.

ഫോമയുടെ സജീവ പ്രവർത്തകനായ മാത്യൂസ്, ഫോമയുടെ മുൻ റീജിയണൽ വൈസ് പ്രസിഡന്റും നാഷണൽ കമ്മിറ്റി അംഗവുമായിരുന്നു. ഹൂസ്റ്റൺ മലയാളികൾക്കിടയിൽ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായി അറിയപ്പെടുന്ന നേതാവാണ് മാത്യൂസ് മുണ്ടക്കൽ. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണിന്റെ 2024ലെ പ്രസിഡന്റായിരുന്ന മാത്യൂസ്. അസോസിയേഷന്റെ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കലാലയ രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലേക്കു വന്ന അദ്ദേഹം വേൾഡ് മലയാളി കൗൺസിൽ നാഷണൽ യൂത്ത് ഫോറം ചെയർമാനും ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാനുമായിരുന്നു. കഴിഞ്ഞ പതിനെട്ടു വർഷമായി അമേരിക്കയിൽ സ്ഥിര താമസക്കാരനാണ് മാത്യൂസ്. റീറ്റെയ്ൽ ബിസിനസ്, മാത്യൂസൺസ് റീയൽറ്റി മാനേജിങ് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന മാത്യൂസ് മുണ്ടക്കൽ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റിയൽറ്റർ കൂടിയാണ്. ഭാര്യ റീന, മക്കൾ: അലീഷ്യ, ആരൻ, അനോര എന്നിവരോടൊപ്പം മിസ്സൂരി സിറ്റിയിൽ താമസിക്കുന്നു. പത്തനംതിട്ട സ്വദേശയാണ് മാത്യൂസ്.

You might also like
Glasgow Commonwealth Games Come to a Close: Sports Secretary Adam van Koeverden Pays Tribute to Team Canada

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല: ടീം കാനഡയ്ക്ക് ആദരവുമായി കായിക സെക്രട്ടറി ആദം വാൻ കൂവർഡൻ

Tesla hits 10 million vehicles: The EV maker that forced the auto industry to change

ടെസ്‌ല 10 ദശലക്ഷം വാഹനങ്ങൾ പിന്നിട്ടു: ഓട്ടോമൊബൈൽ വ്യവസായത്തെ മാറ്റത്തിന് നിർബന്ധിതരാക്കിയ ഇവി നിർമ്മാതാക്കൾ

Soil Excavation and Heavy Downpours: Details of Malappuram's Natural Disasters and Prevention Measures

മണ്ണെടുപ്പും പെരുമഴയും: മലപ്പുറത്തെ പ്രകൃതിദുരന്തങ്ങളുടെയും പ്രതിരോധത്തിന്റെയും വിശദാംശങ്ങൾ

Colorful Indian Independence Day Celebrations Across America: Diaspora Community Prepares with Diverse Events

അമേരിക്കയിലുടനീളം വർണ്ണാഭമായ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങൾ: വൈവിധ്യമാർന്ന പരിപാടികളോടെ പ്രവാസി സമൂഹം ഒരുങ്ങുന്നു

ഡാജേഴ്‌സ് വീണ്ടും ചരിത്രം കുറിക്കുന്നു; ടാരിക് സ്കുബാലിനെ ടീമിലെത്തിച്ച് തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് വമ്പൻ താരം

കനേഡിയന്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകളുമായി ന്യൂയോര്‍ക്ക്

Top Picks for You
Top Picks for You