തിരുവനന്തപുരം: ടിപി കൊലക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പരോള്‍ തടവുകാരന്‍റെ അവകാശമാണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും പരോള്‍ നല്‍കുന്നതില്‍ സിപിഎം ഇടപെടാറില്ല. പരോള്‍ നല്‍കുന്നത് അപരാധമെന്നോ അപരാധമല്ലെന്നോ താന്‍ പറയുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്തതിനേയും എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചു. നേതാക്കള്‍ പോയത് മര്യാദയുടെ ഭാഗമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കുന്നത് മഹാപരാധമാണോ എന്നായിരുന്നു ചോദ്യം. പാര്‍ട്ടി തള്ളിപ്പറഞ്ഞവരുടെ പരിപാടികളിലും നേതാക്കള്‍ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.